KERALA

കോൺഗ്രസിനെ നശിപ്പിക്കാൻ ബിജെപി റിക്രൂട്ട് ചെയ്തിട്ടുള്ള ട്രോജൻ കുതിരയാണ് കെ.സി. വേണുഗോപാൽ: വി. ശിവൻകുട്ടി

ബിജെപിക്ക് രാജ്യസഭയിൽ ഭൂരിപക്ഷം ഉണ്ടാക്കാൻ മനഃപൂർവ്വം രാജ്യസഭാ സ്ഥാനാർഥിത്വം വിട്ടു നൽകിയ മഹാനാണ് അദ്ദേഹമെന്നും വി. ശിവൻകുട്ടി പറ‍ഞ്ഞു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കോൺഗ്രസിനെ നശിപ്പിക്കാൻ ബിജെപി റിക്രൂട്ട് ചെയ്തിട്ടുള്ള ട്രോജൻ കുതിരയാണ് കെ.സി. വേണുഗോപാൽ എന്ന് മന്ത്രി വി. ശിവൻകുട്ടി. ബിജെപിക്ക് രാജ്യസഭയിൽ ഭൂരിപക്ഷം ഉണ്ടാക്കാൻ മനഃപൂർവ്വം രാജ്യസഭാ സ്ഥാനാർഥിത്വം വിട്ടു നൽകിയ മഹാനാണ് അദ്ദേഹമെന്നും വി. ശിവൻകുട്ടി പറ‍ഞ്ഞു.

"രാഹുൽ ഗാന്ധിയ്ക്ക് തെറ്റായ ഉപദേശങ്ങൾ നൽകി തെരഞ്ഞെടുപ്പ് നടക്കുന്ന ഓരോ സംസ്ഥാനങ്ങളിലും കോൺഗ്രസിനെ നിലംപരിശാക്കുന്ന തന്ത്രമാണ് കെ.സി. വേണുഗോപാൽ പയറ്റുന്നത്. കെ.സി. വേണുഗോപാലിന്റെ അടുത്ത ലക്ഷ്യം കേരളത്തിൽ ബിജെപിയ്ക്ക് അടിത്തറ ഒരുക്കലാണെന്ന് ഓരോ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും തിരിച്ചറിയണം", വി. ശിവൻകുട്ടി.

രാഹുൽ ഗാന്ധിയെയും സോണിയ ഗാന്ധിയെയും വരെ കേന്ദ്ര ഏജൻസികൾ ഉന്നം വെച്ചിട്ടും കോൺഗ്രസിന്റെ സംഘടനാ ജനറൽ സെക്രട്ടറിയായിട്ടും കെ.സി. വേണുഗോപാൽ ഇപ്പോഴും സുരക്ഷിതനായി തുടരുകയാണെന്നും വി. ശിവൻകുട്ടി പറഞ്ഞു.

SCROLL FOR NEXT