KERALA

മുഖ്യമന്ത്രിയുടെ ഏകപക്ഷീയ നീക്കത്തെ ചോദ്യം ചെയ്ത് മന്ത്രിമാർ; മന്ത്രിസഭാ യോഗത്തിൽ തർക്കമുണ്ടായെന്ന് സമ്മതിച്ച് വി.ഡി.സതീശൻ

മന്ത്രിസഭാ യോഗത്തിൽ വി.ഡി.സതീശനെ പ്രതിരോധിച്ചത് കെ.മുരളീധരൻ മാത്രമാണ്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ആറ് മാസം തികഞ്ഞ ദിനം മന്ത്രിസഭ യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം. മുഖ്യമന്ത്രിയുടെ ഏകപക്ഷീയ നീക്കത്തെ മന്ത്രിമാർ കൂട്ടത്തോടെ ചോദ്യം ചെയ്തതോടെ യോഗത്തിൽ അസാധാരണ പ്രതിസന്ധിയുണ്ടായി. പിഎസ്‌സി അംഗങ്ങളുടെ പട്ടിക അടക്കം ഉന്നയിച്ച് വിമർശനത്തിന് തുടക്കമിട്ടത് എ.പി.അനിൽകുമാറാണ്. പിന്നാലെ വകുപ്പിൽ നടക്കുന്നതൊന്നും അറിയുന്നില്ലെന്ന് വ്യക്തമാക്കി സണ്ണി ജോസഫും രംഗത്തെത്തി.

മന്ത്രിസഭാ യോഗത്തിൽ വി.ഡി.സതീശനെ പ്രതിരോധിച്ചത് കെ.മുരളീധരൻ മാത്രമാണ്. അതേസമയം, മന്ത്രിസഭാ യോഗത്തിൽ തർക്കമുണ്ടായതായി മുഖ്യമന്ത്രിയും സമ്മതിച്ചു. വിവിധ വിഷയങ്ങളിൽ തർക്കമുണ്ടായെന്നും ചർച്ചയിലൂടെ ഏകാഭിപ്രായത്തിൽ എത്തിയത് അഭിമാനമെന്നുമാണ് വി.ഡി.സതീശൻ പ്രതികരിച്ചത്. യുഡിഎഫും കോൺഗ്രസും സ്തുതിപാഠക സംഘമല്ലെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭയ്ക്ക് ഉള്ളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലെന്നാണ് മന്ത്രി പി.സി.വിഷ്ണുനാഥ് ഇക്കാര്യത്തിൽ പ്രതികരിച്ചത്. പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും. എല്ലാ തീരുമാനങ്ങളും കൂടിയാലോചനകൾക്ക് ശേഷമാണ് എടുക്കുന്നത്. ക്യാബിനറ്റിനുള്ളിലെ മറ്റുകാര്യങ്ങൾ പുറത്ത് പറയുന്നത് ശരിയല്ല. ഗുരുവായൂർ ദേവസ്വം ബോർഡ് നിയമനമായി ബന്ധപ്പെട്ട് കെ.മുരളീധരന്റെ അഭിപ്രായം ഓരോരുത്തരുടേയും സ്വയമായ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു.

SCROLL FOR NEXT