പാലക്കാട്: ചിക്കമഗളൂരുവിൽ കാണാതായ പതിനഞ്ചുകാരി ശ്രീനന്ദയെ കാണാതായതിൽ സംശയം പ്രകടിപ്പിച്ച് അമ്മ. ലഹരി കൊടുത്ത് മകളെ ആരോ ചേർന്ന് തട്ടിക്കൊണ്ടുപോതാണെന്ന് അമ്മ പറഞ്ഞു. ചിക്കമംഗളൂരുവിൽ എത്തിയപ്പോൾ മുതൽ മകളെ ആരെങ്കിലും നോട്ടം ഇട്ടിരിക്കാമെന്നും, പിന്നാലെ തട്ടികൊണ്ടുപോകുകയും ചെയ്തിരിക്കാമെന്നും അമ്മ പറഞ്ഞു.
ശ്രീനന്ദയെ കാണാതായി എന്നു പറയുന്ന പ്രദേശത്തെ കടകളിലെ ആളുകളെ വിശദമായി ചോദ്യം ചെയ്യണമെന്ന് കുടുംബം ആവശ്യപ്പെടുന്നുണ്ട്. മണിക്കധാര വ്യൂ പോയിൻ്റിൽ വച്ചായിരുന്നു കുട്ടിയെ കാണാതായത്. സമീപത്തുള്ള കടകളിലെ ആൾക്കാരേയും പ്രദേശത്തുള്ളവരേയും ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും, പൊലീസിന് തയ്യാറാകുന്നില്ലെന്ന് കുട്ടിയുടെ ബന്ധവും തിരച്ചിൽ സംഘത്തിലുള്ള അജിത്ത് ന്യൂസ് മലയാളത്തോട് പറഞ്ഞു.
മൂന്ന് ദിവസം മുമ്പാണ് ചൊവ്വാഴ്ച വൈകിട്ടോടെയാണ് കടമ്പഴിപ്പുറത്ത് നിന്ന് 40 അംഗ സംഘത്തിനൊപ്പം എത്തിയ ശ്രീനന്ദയെ കാണാതാകുന്നത്. കുട്ടിയെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പാലക്കാട്ടെ പ്രത്യേക അന്വേഷണസംഘവും കർണാടകയിലെ തിരിച്ചിൽ സംഘത്തിലുണ്ട്.
ഒറ്റപ്പാലം എംഎൽഎ കെ. പ്രേംകുമാർ മുഖ്യമന്ത്രി പിണറായി വിജയനെ വിവരം കാണാതായ വിവരം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഉടൻ തന്നെ കർണാടക മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് അന്വേഷണ വിവരങ്ങൾ തേടിയിട്ടുണ്ട്. കർണാടക മുഖ്യമന്ത്രി റവന്യൂ, വനം മന്ത്രിമാരെയും ബന്ധപ്പെട്ടിട്ടുണ്ടെന്ന് കെ.സി. വേണുഗോപാൽ എംപി അറിയിച്ചു.
കുട്ടിയെ കാണാതായ മാണിക്കധാര വെള്ളച്ചാട്ടത്തിലും ബാബാബുഡാൻ ഗിരികുന്നിലും വ്യാപകമായ തിരച്ചിലാണ് നടത്തിയത്. ബാബുഡാൻ കുന്നിലെ 300 അടി താഴ്ചയിൽവരെ തെൽമൽ ഡ്രോൺ ഉപയോഗിച്ച് ഇന്നലെ പരിശോധന നടത്തിയിട്ടും കുട്ടിയെ കണ്ടെത്താനായിട്ടില്ല.വെള്ളച്ചാട്ടത്തിൽ വീണെന്നു സംശയമുയർന്നെങ്കിലും തിരച്ചിലിനു ശേഷം പൊലീസ് സാധ്യത തള്ളുകയായിരുന്നു.