മിഷൻ ചക്കക്കൊമ്പൻ, ഇന്നത്തെ ദൗത്യം അവസാനിപ്പിച്ച് ദൗത്യസംഘം 
KERALA

വട്ടംകറക്കി ചക്കക്കൊമ്പൻ, മയക്കുവെടി വയ്ക്കാൻ കഴിഞ്ഞില്ല; ഇന്നത്തെ ദൗത്യം അവസാനിപ്പിച്ച് ദൗത്യസംഘം

ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള 'മിഷൻ ചക്കക്കൊമ്പൻ' ദൗത്യം പ്രതികൂല കാലാവസ്ഥയും ആനയുടെ നീക്കങ്ങളും കാരണം തുടർച്ചയായി തടസ്സപ്പെടുകയാണ്.

Author : ന്യൂസ് ഡെസ്ക്

ഇടുക്കി: മിഷൻ ചക്കക്കൊമ്പൻ ഇന്നത്തെ ദൗത്യം ഉപേക്ഷിച്ച് വനം വകുപ്പ്. മയക്കുവെടി വയ്ക്കാൻ അനുയോജ്യമായ സ്ഥലം ഇന്നും ലഭിക്കാത്തതിനെ തുടർന്നാണ് ഇന്നത്തെ ദൗത്യം ഉപേക്ഷിച്ചത്. ജനവാസമേഖലയ്ക്ക് സമീപത്താണ് ഇന്നും ആന ഉണ്ടായിരുന്നത്.

വനം വകുപ്പ് സ്ഥലം കണ്ടുവച്ചിരുന്നെങ്കിലും ആനയെത്തേടി അടുത്തേക്കെത്തുമ്പോൾ തന്നെ ആന ആ പ്രദേശത്ത് നിന്ന് മാറിപ്പോകുന്ന സാഹചര്യമാണ് ഇന്നുണ്ടായത്. ആനയെ മയക്കുവെടി വയ്ക്കാനായി ദിവസങ്ങളോളം ദൗത്യ സംഘം തുടരേണ്ടി വരുമോയെന്നാണ് ആശങ്ക. ആന ഏലക്കാടിന് സമീപം തന്നെ തുടരുകയാണ്.

രണ്ട് കുങ്കിയാനകളും നൂറോളം ഉദ്യോഗസ്ഥരുമടങ്ങുന്ന ദൗത്യസംഘം ആനയെ കൃത്യമായി നിരീക്ഷിച്ചു വരുകയാണ്. സമയവും സാഹചര്യവും ഒത്തുവരുമ്പോൾ മാത്രമായിരിക്കും ഈ ദൗത്യം നടപ്പാക്കുക. രണ്ടുദിവസമായി ചിന്നക്കനാൽ മേഖലയാകെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സൂര്യനെല്ലി, കൊളുക്കുമല ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി വിനോദസഞ്ചാരികൾ എത്താത്തത് ടൂറിസം മേഖലയെയും സാരമായി ബാധിച്ചിരിക്കുകയാണ്.

SCROLL FOR NEXT