KERALA

'ഇന്ത്യാവിഷൻ്റെ' പേരും സമാന ലോഗോയും ഉപയോഗിച്ച് മാധ്യമസ്ഥാപനം, യഥാര്‍ഥ സ്ഥാപനവുമായി ബന്ധമില്ല: എം.കെ. മുനീര്‍

സമൂഹ മാധ്യമങ്ങളിലെ കള്ള പ്രചാരണങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് അഭ്യര്‍ഥിക്കുന്നെന്നും ഇന്ത്യാവിഷൻ അധികൃതർ.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: കേരളത്തിലെ ആദ്യ മുഴുവന്‍ സമയ വാര്‍ത്താ ചാനലായ ഇന്ത്യാവിഷന്റെ പേരില്‍ ആരംഭിച്ച പുതിയ മാധ്യമസ്ഥാപനത്തിന് പഴയ 'ഇന്ത്യാവിഷനു'മായി യാതൊരു ബന്ധവുമില്ലെന്ന് സ്ഥാപകനായ എം.കെ. മുനീര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുനീറിന്റെ പ്രതികരണം.

'ഇന്ത്യാവിഷന്‍ വീണ്ടെടുക്കാനുള്ള ഊര്‍ജിത ശ്രമങ്ങള്‍ക്കിടെ ഇന്ത്യാവിഷന്റെ പേരും സമാനമായ ലോഗോയും ഉപയോഗപ്പെടുത്തി പുതുതായി ആരംഭിച്ച മാധ്യമ സ്ഥാപനത്തിന് ഇന്ത്യാവിഷനുമായി യാതൊരു ബന്ധവുമില്ലെന്ന് അറിയിക്കുന്നു,' എം.കെ. മുനീര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നിയമലംഘനങ്ങള്‍ക്ക് എതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണെന്നും സമൂഹ മാധ്യമങ്ങളിലെ കള്ള പ്രചാരണങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് അഭ്യര്‍ഥിക്കുന്നെന്നും കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം


പ്രിയപ്പെട്ടവരെ,

കേരളത്തില്‍ ദൃശ്യമാധ്യമരംഗത്ത് പുതിയ വഴിയും ചരിത്രവും തെളിച്ച ഇന്ത്യാവിഷന്‍ വീണ്ടെടുക്കാനുള്ള ഊര്‍ജിത ശ്രമങ്ങള്‍ക്കിടെ ഒരു വ്യാജനീക്കം ശ്രദ്ധയില്‍പ്പെട്ടു. ഇന്ത്യാവിഷന്റെ പേരും സമാനമായ ലോഗോയും ഉപയോഗപ്പെടുത്തി പുതുതായി ആരംഭിച്ച മാധ്യമസ്ഥാപനവുമായി ഇന്ത്യാവിഷന് യാതൊരു ബന്ധവുമില്ലെന്ന് അറിയിക്കുന്നു. ഈ നിയമലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. സമൂഹമാധ്യമങ്ങളിലെ കള്ളപ്രചാരണങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഇന്ത്യാവിഷന്‍ അധികൃതര്‍

SCROLL FOR NEXT