തിരുവനന്തപുരം: മൂലം വള്ളംകളിക്ക് കുട്ടനാട് താലൂക്കിൽ അവധി നൽകുന്നതിൽ മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടി വിവാദത്തിൽ. അവധി അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ മറുപടി നൽകിയതെങ്കിലും, മറുപടിക്ക് ശേഷം സീറ്റിൽ ഇരിക്കുമ്പോൾ "ഒരു കാരണവശാലും കൊടുക്കില്ല" എന്ന് പറഞ്ഞത് മൈക്കിലൂടെ പുറത്ത് വന്നു.
സതീശൻ മറുപടി നൽകുന്നതിൻ്റെ വീഡിയോ എൽഡിഎഫ് എംഎൽഎമാർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഇത്രയേയുള്ളൂ വിശ്വാസ്യത എന്ന് പറഞ്ഞാണ് കെ.യു. ജനീഷ് കുമാർ അടക്കം വീഡിയോ പോസ്റ്റ് ചെയ്ത്. അതേസമയം വള്ളംകളി ദിനത്തിൽ അവധി ലഭിക്കും എന്ന് തന്നെയാണ് പ്രതീക്ഷയെന്ന് എംഎൽഎ റെജി ചെറിയാൻ പ്രതികരിച്ചു.