ന്യൂനപക്ഷ വേട്ട ലക്ഷ്യം; എഫ്‌സിആര്‍എ ചട്ട ഭേദഗതി അടിയന്തരമായി പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി

ചട്ടം ഭേദഗതി ചെയ്യുന്നതോടെ സന്നദ്ധ സംഘടനകൾക്ക് രാജ്യത്ത് പ്രവർത്തിക്കാനാകാത്ത സാഹചര്യം ഉണ്ടാകുമെന്നും മുഖ്യമന്ത്രി...
ന്യൂനപക്ഷ വേട്ട ലക്ഷ്യം; എഫ്‌സിആര്‍എ ചട്ട ഭേദഗതി അടിയന്തരമായി പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി
Source: Files
Published on
Updated on

തിരുവനന്തപുരം: എഫ്സിആര്‍എ ഭേദഗതി ന്യൂനപക്ഷ വേട്ട ലക്ഷ്യമിട്ടുള്ളതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ചട്ടം ഭേദഗതി ചെയ്യുന്നതോടെ സന്നദ്ധ സംഘടനകൾക്ക് രാജ്യത്ത് പ്രവർത്തിക്കാനാകാത്ത സാഹചര്യം ഉണ്ടാകും. ഭേദഗതിയിൽ നിന്നും കേന്ദ്ര സർക്കാർ അടിയന്തരമായി പിന്മാറണമെന്നും മുഖ്യമന്ത്രി വാർത്താ കുറിപ്പിൽ ആവശ്യപ്പെട്ടു.

ന്യൂനപക്ഷ വേട്ട ലക്ഷ്യം; എഫ്‌സിആര്‍എ ചട്ട ഭേദഗതി അടിയന്തരമായി പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി
"വീര്യം കുറഞ്ഞ മദ്യം പുതിയ കാറ്റഗറിയാക്കണം"; 2021ൽ ബക്കാർഡി കമ്പനി എം.വി. ഗോവിന്ദന് അയച്ച കത്ത് പുറത്ത്

വാർത്താക്കുറിപ്പിൻ്റെ പൂർണരൂപം:

കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായി എഫ്.സി.ആര്‍.എ ചട്ടം ഭേദഗതി ചെയ്തത് പ്രതിഷേധാര്‍ഹമാണ്. ചട്ട ഭേദഗതിയോടെ രാജ്യത്ത് സന്നദ്ധസംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാനാകാത്ത സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. സംഘ്പരിവാര്‍ സംഘടനകള്‍ രാജ്യവ്യാപകമായി നടത്തുന്ന ന്യൂനപക്ഷ വേട്ട ശക്തമാക്കുന്നതിന്റെ ഭാഗമാണോ എഫ്.സി.ആര്‍.എ ചട്ടഭേദഗതിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഉത്തരേന്ത്യയിലെയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെയും ആദിവാസി മേഖലകളില്‍ വിദ്യാഭ്യാസ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സന്നദ്ധ സംഘടനകളെ ഇല്ലാതാക്കുന്നതാണ് ചട്ടം ഭേദഗതി. സംഘ്പരിവാര്‍ സംഘടനകളുടെ ആവശ്യപ്രകാരം ഭരണകൂടത്തിന് രാജ്യത്തെ ഏത് സംഘടനകളുടെയും പ്രവര്‍ത്തനം നിരോധിക്കാനാകും.

ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യം വച്ചുള്ള ചട്ടഭേദഗതിയില്‍ നിന്നും അടിയന്തരമായി പിന്‍മാറാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണം. വിഷയത്തില്‍ ബി.ജെ.പി സംസ്ഥാന നേതൃത്വവും കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാരും അഭിപ്രായം വ്യക്തമാക്കണം.

News Malayalam 24x7
newsmalayalam.com