തിരുവനന്തപുരം: തിരുവനന്തപുരം വാമനപുരത്ത് ഒരു വയസുകാരിയെ കൊലപ്പെടുത്തിയത് താനെന്ന് അമ്മയുടെ മൊഴി. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊന്നെന്ന് അമ്മ അശ്വതി കുറ്റം സമ്മതിച്ചു. യുവതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കണിച്ചോട് സ്വദേശി സുബാഷ് - അശ്വതി ദമ്പതികളുടെ മകൾ പവിത്ര (1) യാണ് മരിച്ചത്. കുഞ്ഞിന് അനക്കമില്ലാത്തത് കണ്ട മുത്തശി സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ആശുപത്രിൽ കൊണ്ടുവന്നപ്പോൾ കുട്ടി മരിച്ച നിലയിലായിരുന്നു എന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മരണത്തിൽ ദുരൂഹത തോന്നിയതോടെ പൊലീസിൽ അറിയിക്കുകയായിരുന്നു. വെഞ്ഞാറമൂട് പൊലീസ് സ്ഥലത്ത് എത്തിയാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് അമ്മ കുറ്റം സമ്മതിച്ചത്. ആറ്റിങ്ങൽ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.