"ഞങ്ങളെയൊക്കെ എന്തിന് മെനക്കെടുത്തി? ഒരുമാതിരി പണി മന്ത്രിയാണെങ്കിലും കാണിക്കരുത്"; സജി ചെറിയാനെതിരെ എം.എം. മണി

തന്റെ ഭാഷയിൽ പറഞ്ഞാൽ മറ്റെന്തെങ്കിലും പറഞ്ഞ് പോകും. ഈ സദസായതു കൊണ്ട് പറയുന്നില്ലെന്നും എം.എം. മണി.
സജി ചെറിയാനെതിരെ എം.എം. മണി
Source: Social Media
Published on
Updated on

ഇടുക്കി: മന്ത്രി സജി ചെറിയാനോട് ക്ഷുഭിതനായി എം.എം. മണി. ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നിര്‍മിച്ച ചെങ്കുളം മള്‍ട്ടി സ്പീഷ്യസ് മത്സ്യവിത്ത് ഫാമിന്റെ ഉദ്ഘാടന വേദിയിലായിരുന്നു മണിയുടെ രോഷപ്രകടനം." ഒരുമാതിരി പണി മന്ത്രിയാണെങ്കിലും കാണിക്കരുത്. ഞങ്ങളെയൊക്കെ എന്തിന് മെനക്കെടുത്തി?," എന്നായിരുന്നു മണിയുടെ പ്രതികരണം.

സജി ചെറിയാനെതിരെ എം.എം. മണി
മന്ത്രിയെ കൊണ്ട് പച്ചക്കള്ളം പറയിപ്പിച്ചു; വീണാ ജോർജിനെ ആക്രമിച്ചത് കള്ളക്കേസ് ആണെന്ന് വ്യക്തമായെന്ന് സണ്ണി ജോസഫ്

പരിപാടിക്ക് ഉദ്ഘാടകനായ മന്ത്രി എത്തിയില്ല എന്ന് കണ്ടതാണ് എം.എം. മണിയെ ചൊടിപ്പിച്ചത്. മന്ത്രി ഓൺലൈനായാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. ഇതോടെ എം.എം. മണിയുടെ പ്രതികരണം കടുത്തു. അവിടെയൊക്കെ പിന്നെ എന്ത് ജോലിയാണെന്നും താനങ്ങനെ പറഞ്ഞെന്ന് ചെന്ന് പറഞ്ഞേക്കാനും മണി പറഞ്ഞു.

സജി ചെറിയാനെതിരെ എം.എം. മണി
കെഎസ്‌യു പ്രവർത്തകരുടെ കയ്യിൽ ആയുധം ഉണ്ടായിരുന്നില്ല; വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ നിരീക്ഷണവുമായി കോടതി

മേലാൽ ഇത്തരം കാര്യങ്ങൾക്ക് തന്നെ ക്ഷണിക്കരുതെന്നും മണി പറഞ്ഞു. തന്റെ ഭാഷയിൽ പറഞ്ഞാൽ മറ്റെന്തെങ്കിലും പറഞ്ഞ് പോകും. ഈ സദസായതുകൊണ്ട് പറയുന്നില്ലെന്നും മണി പറഞ്ഞു. മുഖ്യാതിഥിയായി അഭിവാദ്യ പ്രസംഗം നടത്തിയതായി പറഞ്ഞ് അവസാനിപ്പിക്കുന്നവെന്നും മണി പറഞ്ഞു.

Related Stories

ജി. സുധാകരൻ
ജി. സുധാകരന് പരാജയഭീതി, ജയിക്കാൻ എന്തും പറയുന്നമെന്ന മാനസികാവസ്ഥ, അദ്ദേഹത്തിന്റെ ക്വാളിറ്റി നഷ്ടപ്പെട്ടു: സജി ചെറിയാൻ

EXCLUSIVE | സജി ചെറിയാനെ വെറുതെ വിടില്ല, മുഖ്യമന്ത്രി വിദേശത്ത് പോയത് പണം പിരിക്കാൻ മിടുക്കനായ നേതാവിനെ കൊണ്ട്: ജി. സുധാകരൻ
ജി. സുധാകരനോട് വ്യക്തിപരമായി മറുപടി പറയാനില്ല, രാഷ്ട്രീയ വഞ്ചന കാണിച്ചാൽ പാർട്ടി ഒന്നിച്ച് നേരിടും: സജി ചെറിയാൻ
News Malayalam 24x7
newsmalayalam.com