പിതാവ് ദിലീപിനെയും (ഇടത്ത്) മകൻ നീരജിനെയും (വലത്ത്) പിടികൂടിയെങ്കിലും മറ്റൊരു മകനായ നിരഞ്ജൻ ഓടി രക്ഷപ്പെട്ടുനിരഞ്ജൻ രക്ഷപ്പെട്ടു 
KERALA

അയ്യന്തോളിൽ സദാചാര ആക്രമണം; പുല്ലഴി സ്വദേശികളായ യുവതിക്കും യുവാവിനും മർദനം, 3 പൊലീസുകാർക്കും പരിക്ക്

സ്ഥലത്തെത്തിയ എസ്ഐയേയും രണ്ട് പൊലീസുകാരെയും പിതാവും മക്കളും ചേർന്ന് മർദിച്ചു

Author : ന്യൂസ് ഡെസ്ക്

തൃശൂർ: തൃശൂരിൽ യുവതിക്കും യുവാവിനും നേരെ സദാചാര ആക്രമണം. വിവരമറിഞ്ഞെത്തിയ പൊലീസുകാർക്ക് നേരെയും ആക്രമണമുണ്ടായി. പുല്ലഴി സ്വദേശികളായ യുവതിക്കും യുവാവിനുമാണ് മർദനമേറ്റത്. തൃക്കുമാരകുടത്തെ കുളത്തിന് സമീപം വച്ച് ഇന്ന് വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം. അയ്യന്തോൾ സ്വദേശി നിരഞ്ജൻ, പിതാവ് ദിലീപ്, സഹോദരൻ നീരജ് എന്നിവർ ചേർന്നാണ് മർദിച്ചത്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ എസ്ഐയേയും രണ്ട് പൊലീസുകാരെയും പിതാവും മക്കളും ചേർന്ന് മർദിച്ചു. വിവരമറിഞ്ഞ് കൂടുതൽ പൊലീസ് സ്ഥലത്തെത്തി ദിലീപിനെയും നീരജിനെയും പിടികൂടിയെങ്കിലും നിരഞ്ജൻ രക്ഷപ്പെട്ടു.

SCROLL FOR NEXT