KERALA

ആനിനെ കുത്തിക്കൊന്നു, ശേഷം അഞ്ജനയെ കാറിടിച്ച് കൊലപ്പെടുത്തി; കാലിഫോർണിയയിലെ യുവതികളുടെ മരണത്തിൽ നിർണായക വിവരങ്ങൾ

മുഖ്യമന്ത്രി വി.ഡി. സതീശനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും തൃശൂർ പീച്ചിയിലെ അഞ്ജനയുടെ ബന്ധുക്കളെ ഫോണിൽ വിളിച്ച് സംസാരിച്ചു

Author : ന്യൂസ് ഡെസ്ക്

യുഎസിലെ കാലിഫോർണിയയിലെ യുവതികളുടെ മരണം കൊലപാതകമെന്ന് വിവരം ലഭിച്ചതായി ബന്ധുക്കൾ. ഒരേ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍ താമസിക്കുന്ന രണ്ട് മലയാളി യുവതികളുടെ മരണത്തിലാണ് ബന്ധുക്കളുടെ നിർണായക വെളിപ്പെടുത്തൽ തൃശൂര്‍ സ്വദേശി അഞ്ജനയും തിരുവനന്തപുരം സ്വദേശി ആന്‍ മേരി മാത്യുവുമാണ് മരിച്ചത്.

മൂവാറ്റുപുഴ സ്വദേശിനി അനില കലിഫോർണിയിൽ കസ്റ്റഡിയിലാണ്. ആനിനെ കുത്തി കൊന്നതിന് ശേഷം അഞ്ജനയെ അനില കാറിടിച്ച് കൊലപ്പെടുത്തിയെന്ന് വിവരം. മുഖ്യമന്ത്രി വി.ഡി. സതീശനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും തൃശൂർ പീച്ചിയിലെ അഞ്ജനയുടെ ബന്ധുക്കളെ ഫോണിൽ വിളിച്ച് സംസാരിച്ചു.മൃതദേഹങ്ങൾ വിട്ടു കിട്ടാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ വിജീഷാണ് അഞ്ജനയുടെ ഭര്‍ത്താവ്. ഇവര്‍ക്ക് ഏഴ് വയസ് പ്രായമുള്ള മകളുണ്ട്. കാലിഫോര്‍ണിയയില്‍ അധ്യാപികയായിരുന്നു അഞ്ജന. പ്രതിയെന്ന് സംശയിക്കുന്ന അനിലയും ഇവരും നല്ല സുഹൃത്തുക്കളായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

SCROLL FOR NEXT