പ്രതീകാത്മക ചിത്രം  
KERALA

നാല് വയസുകാരിയുടെ സ്വകാര്യ ഭാഗത്തുൾപ്പെടെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു; അമ്മ അറസ്റ്റിൽ

കുട്ടിയെ അമ്മ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്ന് പൊലീസ് അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

എറണാകുളം: നാല് വയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച അമ്മ അറസ്റ്റിൽ. കാട്ടിത്തറ സ്വദേശിയായ യുവതിയെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂൾ അധികൃതർ നൽകിയ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്.

കുട്ടിയുടെ സ്വകാര്യ ഭാഗത്തും പൊള്ളലേറ്റിറ്റതായി കണ്ടെത്തിയിട്ടുണ്ട്. കുട്ടിയെ അമ്മ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

SCROLL FOR NEXT