മാതാവ് കിണറ്റിൽ ചാടി ജീവനൊടുക്കി 
KERALA

വൈദ്യുതി ബിൽ അടയ്ക്കാത്തത് ചോദ്യം ചെയ്തതിന് മകൻ മർദിച്ചു; മാതാവ് കിണറ്റിൽ ചാടി ജീവനൊടുക്കി

ഇരിങ്ങണ്ണൂർ കായ്‌പ്പനച്ചി പോത്തേരി ഉസ്മാൻ്റെ ഭാര്യ സുഹറ (55) ആണ് മരിച്ചത്.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് : വൈദ്യുതി ബിൽ അടക്കാത്തത് ചോദ്യംചെയ്ത മാതാവിനെ മകൻ ക്രൂരമായി മർദിച്ച സംഭവത്തിനു പിന്നാലെ മാതാവ് ജീവനൊടുക്കി. കോഴിക്കോട് നാദാപുരത്തിനടുത്ത് പോതേരി ഹൗസിൽ പി.സുഹറ ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം.

കഴിഞ്ഞ ആഴ്ചയായിരുന്നു വൈദ്യുതി ബിൽ അടക്കാത്തത് ചോദ്യംചെയ്ത സുഹറയെ മകൻ യാസിർ മർദിച്ചത്. സംഭവത്തിൽ നാദാപുരം പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു.

വീട്ടിലെ വൈദ്യതി ബിൽ അടക്കാൻ സുഹറ യാസിറിൻ്റെ കയ്യിൽ പണം നൽകിയിരുന്നു. എന്നാൽ, യാസിർ ഈ പണം ബിൽ അടയ്ക്കാതെ മറ്റാവശ്യങ്ങൾക്കായി ചെലവഴിക്കുകയായിരുന്നു. തുടർന്ന് ബിൽ അടക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി ഓഫീസിൽനിന്ന് ഫോൺ വന്നതോടെ കാരണം ചോദിച്ചപ്പോൾ യാസിർ മർദിക്കുകയായിരുന്നു. നവംബർ 17-ന് രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.

യാസിർ സുഹറയുടെ കൈപിടിച്ച് തിരിക്കുകയും തല ചുമരിലിടിപ്പിക്കുകയും ചെയ്തു. അസഭ്യം പറയുകയും ചെയ്തിരുന്നു. യാസിർ വീട്ടിൽ സ്ഥിരമായി പ്രശ്നങ്ങളുണ്ടാക്കുന്നയാളാണെന്നും മദ്യപിച്ചെത്തി വീട്ടുകാരെ മർദിക്കാറുണ്ടെന്നും പോലീസ് പറഞ്ഞിരുന്നു.

SCROLL FOR NEXT