

കൊച്ചി: കിഴക്കമ്പലം ചേലക്കുളത്ത് വയോധികയെ കെട്ടിയിട്ട് കവർച്ച. വീടിൻ്റെ സിറ്റൗട്ടിൽ ഇരിക്കുകയായിരുന്ന വയോധികയുടെ അടുത്ത് വെള്ളം ചോദിച്ച് എത്തിയ മൂന്നംഗസംഘം ഇവരെ കെട്ടിയിട്ട് മോഷണം നടത്തി. കൈയും കാലും കെട്ടി വായ പെത്തിപ്പിടിച്ച് രണ്ട് കമ്മലുകളും കൈയിലുണ്ടായിരുന്ന വളയും ഊരിയെടുത്തു.
പിന്നീട് വീടിനകത്ത് കയറി അലമാരയിലെ പണവും മോഷ്ടിച്ചു. അന്യസംസ്ഥാന തൊഴിലാളികളാണ് കവർച്ച നടത്തിയത് എന്നാണ് നിഗമനം. മൂന്നു പേരാണ് സംഘത്തിലുണ്ടായിരുന്നത്.
രണ്ട് പേർ ചേർന്ന് വയോധികയെ ബന്ധിയാക്കുകയും മൂന്നാമൻ ആഭരണങ്ങൾ ഊരിയെടുക്കുകയുമായിരുന്നു. കവർച്ച നടത്തിയ ശേഷം മൂവർ സംഘം രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ കുന്നത്തുനാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിസര പ്രദേശത്തെ സിസിടി വി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇവരുടെ ചിത്രം ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.