മന്ത്രി പി. പ്രസാദ്, മദർ ജനറൽ സിസ്റ്റർ എലിസബത്ത് 
KERALA

കന്യാസ്ത്രീകളുടെ അറസ്റ്റ് മനുഷ്യത്വരഹിതമായ പ്രവർത്തനം; മദർ ജനറൽ സിസ്റ്റർ എലിസബത്ത്

ഇരുവർക്കും എത്രയും വേഗം നീതി ലഭിക്കണമെന്നും സിസ്റ്റർ എലിസബത്ത് ആവശ്യപ്പെട്ടു.

Author : ന്യൂസ് ഡെസ്ക്

അറസ്റ്റിലായ കന്യാസ്ത്രീകൾ തെറ്റ് ചെയ്തിട്ടില്ലെന്ന് മദർ ജനറൽ സിസ്റ്റർ എലിസബത്ത്. രാജ്യത്ത് ഇങ്ങനെയൊരു സംഭവം ഉണ്ടായതിൽ ഖേദമുണ്ട്. മനുഷ്യത്വ രഹിതമായ പ്രവർത്തനമാണ് ഇവരുടെ അറസ്റ്റ്. ഇരുവർക്കും എത്രയും വേഗം നീതി ലഭിക്കണമെന്നും സിസ്റ്റർ എലിസബത്ത് ആവശ്യപ്പെട്ടു.

മന്ത്രി പി. പ്രസാദ് ചേർത്തല അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസസഭ സന്ദർശിക്കവേ ആയിരുന്നു സിസ്റ്റർ എലിസബത്ത് ഇക്കാര്യം സംസാരിച്ചത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രം നടക്കുന്ന കിരാത നടപടിയാണിതെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു.

അതേസമയം, കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രകടമായത് സംഘപരിവാറിൻ്റെ തനിസ്വഭാവമെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞവർ സഹോദരങ്ങളെ വളഞ്ഞിട്ട് ആക്രമിക്കില്ലെന്ന് പാലക്കാട് ബിഷപ്പ് പീറ്റർ കൊച്ചുപുരയ്ക്കൽ പറഞ്ഞു. കേരളത്തിലെ ക്രിസ്ത്യാനികളെ മാത്രം ബിജെപിക്ക് താല്പര്യമില്ലെന്നും മറ്റ് സംസ്ഥാനങ്ങളിൽ മുസ്ലിങ്ങളോടുള്ള സമീപനം തന്നെയാണ് ക്രിസ്ത്യാനികളോടുമെന്നായിരുന്നു കെ. മുരളീധരന്‍റെ പ്രതികരണം.

SCROLL FOR NEXT