കൊല്ലത്ത് അമ്മയുടെ മൃതദേഹം മൂന്ന് ദിവസം സൂക്ഷിച്ച് പൂജ ചെയ്തു 
KERALA

കൊല്ലത്ത് അമ്മയുടെ മൃതദേഹം മൂന്ന് ദിവസം സൂക്ഷിച്ച് പൂജ; മകന് മാനസിക പ്രശ്നമെന്ന് സൂചന

പൊലീസ് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Author : ന്യൂസ് ഡെസ്ക്

കൊല്ലം: കുളത്തൂപുഴയിൽ അമ്മയുടെ മൃതദേഹം വീട്ടിൽ സൂക്ഷിച്ച് മകൻ പൂജ ചെയ്തു. ആർപിഎൽ എസ്റ്റേറ്റ് കോർട്ടേഴ്സിൽ താമസിച്ചിരുന്ന ചിന്നത്താമയുടെ മൃതദേഹമാണ് മകൻ നാല് ദിവസത്തോളം പൂജിച്ചത്. മകന് മാനസിക വെല്ലുവിളി ഉള്ളതായാണ് സൂചന.

കൃഷ്ണ സ്വാമിയുടെ മകൾ വീട്ടിലെത്തിയപ്പോളാണ് സംഭവം പുറത്തിറഞ്ഞത്. ബുധനാഴ്ചയാണ് അമ്മ മരിച്ചത്. ഇക്കാര്യം പുറത്തറിയിക്കാതെ മൃതദേഹം വീട്ടിൽ വെച്ച് പൂജ ചെയ്യുകയായിരുന്നു. കൃഷ്ണ സ്വാമിയും അമ്മയും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്.

കൃഷ്ണസ്വാമിയുടെ മകൾ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കൃഷ്ണസ്വാമിയെ മാനസിക ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

SCROLL FOR NEXT