തിരുവനന്തപുരം: പ്രമുഖ സംവിധായകനെതിരെ പരാതിയുമായി ചലച്ചിത്ര പ്രവർത്തക. സംവിധായകൻ സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് ചലച്ചിത്ര പ്രവർത്തകയുടെ പരാതി. ഐഎഫ്എഫ്കെ സ്ക്രീനിങ്ങിനിടെ ഹോട്ടൽ മുറിയിലെത്തി അപമര്യാദയായി പെരുമാറിയെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകി.
കഴിഞ്ഞ ഐഎഫ്എഫ്കെ ചലച്ചിത്ര മേളക്കിടെയാണ് സംഭവം. സിനിമാ സ്ക്രീനിങ്ങിനിടെ തിരുവനന്തപുരത്തെ ഹോട്ടൽ മുറിയിലെത്തിയ സംവിധായകൻ മോശമായി പെരുമാറിയെന്ന് പരാതിയിൽ പറയുന്നു. പരാതിക്ക് പിന്നാലെ ചലച്ചിത്ര പ്രവർത്തകയിൽ നിന്ന് പൊലീസ് വിവരം തേടി.