KERALA

കെ. സുധാകരന്‍ കണ്ണൂരിന്റെ പ്രസിഡന്റായിരുന്നെങ്കില്‍ സണ്ണി ജോസഫ് മണ്ഡലത്തിന്റെ മാത്രം പ്രസിഡന്റ്; പരിഹാസിച്ച് കൊടിക്കുന്നില്‍ സുരേഷ്

തിരുവനന്തപുരം കേന്ദ്രീകരിച്ചോ കെപിസിസി കേന്ദ്രീകരിച്ചോ മുന്‍ അധ്യക്ഷനോ നിലവിലെ അധ്യക്ഷനോ പ്രവര്‍ത്തിച്ചില്ലെന്നാണ് ആക്ഷേപം.

Author : ന്യൂസ് ഡെസ്ക്

കെപിസിസി അധ്യക്ഷനെയും മുന്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെയും പരിഹസിച്ച് കൊടിക്കുന്നില്‍ സുരേഷ് എം.പി. മുന്‍ കെപിസിസി അധ്യക്ഷൻ കണ്ണൂരിന്റെ കെപിസിസി പ്രസിഡന്റായിരുന്നു. ഇപ്പോഴത്തെ പ്രസിഡന്റ് പേരാവൂരിന്റെ പ്രസിഡന്റാണ് എന്നുമാണ് കൊടിക്കുന്നിലിന്റെ പരിഹാസം.

തിരുവനന്തപുരം കേന്ദ്രീകരിച്ചോ കെപിസിസി കേന്ദ്രീകരിച്ചോ മുന്‍ അധ്യക്ഷനോ നിലവിലെ അധ്യക്ഷനോ പ്രവര്‍ത്തിച്ചില്ലെന്നാണ് ആക്ഷേപം. എന്നാല്‍ ഇതിനിടെ കെപിസിസി അധ്യക്ഷന്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള അദ്ദേഹത്തിന്റെ പര്യടന പരിപാടികള്‍ അവതരിപ്പിച്ചു. എന്നാല്‍ കൊടിക്കുന്നില്‍ സുരേഷ് അപ്പോഴും പരിഹാസം തുടര്‍ന്നു.

എന്നാല്‍ നേതാക്കള്‍ കൊടിക്കുന്നിലിനോട് പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. പിന്നാലെ പരാമര്‍ശം പിന്‍വലിക്കുകയാണെന്ന് അറിയിക്കുകയും ചെയ്തു.

SCROLL FOR NEXT