എംഎസ്‌സി എൽസ 3 Source: News Malayalam 24x7
KERALA

എംഎസ്‌സി എൽസ 3 അപകടം: കപ്പൽ കമ്പനി 1,200 കോടി നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി

എംഎസ്‌സി എൽസ 3 ചരക്കുകപ്പൽ അപകടത്തിൽ കപ്പൽ കമ്പനിയായ എംഎസ്‌സി നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി

Author : ന്യൂസ് ഡെസ്ക്

കൊച്ചി: എംഎസ്‌സി എൽസ 3 ചരക്കുകപ്പൽ അപകടത്തിൽ കപ്പൽ കമ്പനിയായ എംഎസ്‌സി നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്. 1,200 കോടി നഷ്ടപരിഹാരം നൽകണമെന്നാണ് ഉത്തരവ്. 136 കോടി രൂപ പരമാവധി നഷ്ടപരിഹാരം നൽകാമെന്നായിരുന്നു കപ്പൽ കമ്പനി അറിയിച്ചത്.

എംഎസ്‌സി എൽസ 3 കപ്പൽ അപകടത്തെ സർക്കാർ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. ദുരന്തനിവാരണ അതോറിറ്റി സാമ്പത്തിക പാരിസ്ഥിതിക ആഘാതം പരിഗണിച്ചായിരുന്നു സർക്കാരിൻ്റെ നീക്കം. പരിസ്ഥിതിക്കും മത്സ്യബന്ധന മേഖലയ്ക്കും നാശം ഉണ്ടാക്കിയെന്നാണ് എഫ്ഐആറിൽ പറയുന്നത്.

മെയ് 25നാണ് എംഎസ്‌സി എൽസ-3 കൊച്ചി തീരത്ത് അപകടത്തില്‍പ്പെട്ടത്. കപ്പലില്‍ പരിസ്ഥിതിക്ക് ദോഷകരമായ 643 കണ്ടൈനറുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ 61 കണ്ടൈയ്നറുകളും അതിന്റെ അവശിഷ്ടങ്ങളും തീരത്തടിഞ്ഞിരുന്നു. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ 59.6 മെട്രിക് ടണ്‍ മാലിന്യം തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള തീരത്തടിഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക വിദഗ്ധ സമിതിയാണ് സര്‍ക്കാരിന് നഷ്ടപരിഹാരം സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

SCROLL FOR NEXT