Source: News Malayalam 24X7
KERALA

"തന്നിഷ്ടം കാണിക്കുന്നു"; മുസ്ലീം ലീഗ് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തില്‍ എംഎസ്എഫിന് അതൃപ്തി

പേഴ്സണൽ സ്റ്റാഫ് നിയമനങ്ങളെ സുതാര്യമാക്കാൻ പാർട്ടി ചുമതലപ്പെടുത്തിയ ഉപസമിതിയെ നോക്കുകുത്തി ആക്കിയെന്ന് പ്രമേയത്തിൽ...

Author : ന്യൂസ് ഡെസ്ക്

മലപ്പുറം: മുസ്ലീം ലീഗ് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തില്‍ എംഎസ്എഫിന് അതൃപ്തി. പേർസണൽ സ്റ്റാഫ് നിയമനങ്ങളിൽ മന്ത്രിമാർ തന്നിഷ്ടം കാണിക്കുന്നെന്ന് എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പ്രമേയം. പേഴ്സണൽ സ്റ്റാഫ് നിയമനങ്ങളെ സുതാര്യമാക്കാൻ പാർട്ടി ചുമതലപ്പെടുത്തിയ ഉപസമിതിയെ നോക്കുകുത്തി ആക്കിയെന്നും ഭരണം ലഭിച്ചപ്പോൾ എംഎസ്എഫ് അവഗണിക്കപെട്ടെന്നും പ്രമേയത്തിൽ പറയുന്നു.

ഏകപക്ഷീയമായ ഈ നടപടി രാപ്പകലില്ലാതേ പ്രവർത്തിക്കുന്ന അണികളോടും പാർട്ടിയോടും ഉള്ള വഞ്ചനയാണെന്ന് പ്രമേയത്തിൽ പറയുന്നു. പോഷക സംഘടനകൾ സമർപ്പിച്ച ശുപാർശ ലിസ്റ്റ് മന്ത്രിമാർ തള്ളി. കഴിഞ്ഞ പത്ത് വർഷം സമരം ചെയ്യുകയും ജയിൽവാസം അനുഷ്ഠിക്കുകയും മർദനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തവരെ മനഃപൂർവം മാറ്റി. രാഷ്ട്രീയ ബോധ്യമോ പാർട്ടി കൂറോ ഇല്ലാത്തവരെയാണ് പേഴ്സണൽ സ്റ്റാഫിൽ തിരുകി കയറ്റിയത്. എംഎസ്എഫ് പ്രതിനിധികൾ മന്ത്രിമാരുടെ സ്റ്റാഫിൽ ഉണ്ടാകേണ്ടത് അനിവാര്യമാണ്. പാർട്ടിയുടെ അച്ചടക്കത്തെ വെല്ലുവിളിച്ച് മന്ത്രിമാർ നടത്തിയ നിയമനത്തിൽ മുസ്ലീം ലീഗ് നേതൃത്വം ഇടപെടണം എന്നും പ്രമേയത്തിൽ പറയുന്നു.

SCROLL FOR NEXT