KERALA

'സ്ഥാനാർഥിയായാൽ നിലം തൊടാതെ തോൽപ്പിക്കും'; മുല്ലപ്പള്ളിക്കെതിരെ വീണ്ടും പോസ്റ്റർ

നാദാപുരത്തിന് മുല്ലപ്പള്ളിയെ വേണ്ടെന്നാണ് പോസ്റ്ററിലെ പ്രധാന പരാമർശം.

Author : പ്രിയ പ്രകാശന്‍

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സര മോഹം പരസ്യമാക്കിയ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വീണ്ടും പോസ്റ്റർ. നാദാപുരത്തിന് മുല്ലപ്പള്ളിയെ വേണ്ടെന്നാണ് പോസ്റ്ററിലെ പ്രധാന പരാമർശം. സ്ഥാനാർഥിയായെങ്കിൽ തോൽപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വടകരയ്ക്ക് പിന്നാലെയാണ് നാദാപുരത്തും പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. സേവ് കോൺഗ്രസിൻ്റെ പേരിലാണ് പോസ്റ്ററുകൾ പതിപ്പിച്ചത്.

മുല്ലപ്പള്ളിയെ നാദാപുരത്തേക്ക് ആനയിക്കുന്ന ലീഗ് നേതൃത്വത്തെ വെല്ലുവിളിച്ചു കൊണ്ടുള്ള വാക്കുകളാണ് പോസ്റ്ററിൽ ഉള്ളത്. ഏഴ് തവണ എംപിയായി, രണ്ട് തവണ കേന്ദ്രമന്ത്രിയായി, കെപിസിസി പ്രസിഡൻ്റായി, എഐസിസി സെക്രട്ടറിയായി, എന്നിട്ടും അധികാരക്കൊതി തീർന്നില്ലേ എന്നും പോസ്റ്ററിൽ കുറിച്ചിട്ടുണ്ട്.

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കും. മുതിർന്ന നേതാക്കൾ മത്സരിക്കുന്നത് ഗുണം ചെയ്യുമെന്നും മത്സരിക്കാൻ ഒരുകാലത്തും മടിയും ഉണ്ടായിട്ടില്ലെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. പിന്നാലെ മുല്ലപ്പള്ളി ഇത്തവണ നാദാപുരത്തുനിന്നോ കൊയിലാണ്ടിയില്‍ നിന്നോ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ പരന്നു. ഇതിനിടെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുന്നത്.

SCROLL FOR NEXT