Source: News Malayalam 24x7
KERALA

മുനമ്പം സമരം അവസാനിപ്പിക്കും; കോർ കമ്മിറ്റി യോഗത്തിൽ തീരുമാനം

ഞായറാഴ്ചയാണ് സമരം അവസാനിപ്പിക്കുന്നത്...

Author : ന്യൂസ് ഡെസ്ക്

എറണാകുളം: മുനമ്പം സമരം അവസാനിപ്പിക്കാൻ സംരക്ഷണ സമിതി കോർ കമ്മിറ്റി യോഗത്തിൽ തീരുമാനം. ഞായറാഴ്ച സമരം അവസാനിപ്പിക്കും. മുനമ്പം സമരം തുടങ്ങിയിട്ട് ഇന്നേക്ക് 412 ദിവസം പിന്നിട്ടു. മന്ത്രിമാർ അടക്കമുള്ള ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍, സമുദായ നേതാക്കള്‍ തുടങ്ങി എല്ലാവരെയും പങ്കെടുപ്പിച്ച് വരാപ്പുഴ അതിരൂപതാ ആസ്ഥാനത്ത് വിപുലമായ ചടങ്ങ് നടത്തി സമരം അവസാനിപ്പിക്കുന്ന പ്രഖ്യാപനം നടത്താനാണ് തീരുമാനം.

ഭൂനികുതി താൽക്കാലികമായി സ്വീകരിക്കാനുള്ള ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് തീരുമാനം. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഇന്നലെ ഇവരുടെ ഭൂമിയുടെ കരം ഇന്നലെ സ്വീകരിച്ചിരുന്നു. രാഷ്ട്രീയ സാമുദായിക സംഘടനകളെ പങ്കെടുപ്പിച്ച് പിന്നീട് സമ്മേളനം നടത്താനും തീരുമാനിക്കുന്നുണ്ട്.

വ്യവസ്ഥകളോടെ റവന്യു വകുപ്പ് ഭൂമിയുടെ കരം സ്വീകരിക്കണമെന്നാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം ഇടക്കാല ഉത്തരവിട്ടത്. ഭൂമിയുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ തീർപ്പാക്കും വരെ ഇടക്കാല ഉത്തരവ് ബാധകമാകും. മുനമ്പത്തെ 615 കുടുംബങ്ങൾ പണം നൽകി വാങ്ങിയ ഭൂമിയുടെ കരം റവന്യു വകുപ്പിന് സ്വീകരിക്കാം. സങ്കീർണമായ വഖഫ് ഭൂമി തർക്കവുമായി ബന്ധപ്പെട്ട എല്ലാ ഹർജികൾ തീർപ്പാക്കും വരെ കരമൊടുക്കാമെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കും.

SCROLL FOR NEXT