മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായം നല്‍കി എം.എ. യൂസഫലി Source: Facebook/ Pinarayi Vijayan
KERALA

മുണ്ടക്കൈ-ചൂരൽമല പുനഃരധിവാസം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 കോടി രൂപ നല്‍കി എം.എ. യൂസഫലി

ഉരുൾപൊട്ടൽ ദുരന്തത്തിന് പിന്നാലെ, ദുരിതബാധിതർക്ക് 50 വീടുകൾ നിർമ്മിച്ച് നൽകുമെന്ന് യൂസഫലി പ്രഖ്യാപിച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി 10 കോടി രൂപ നൽകി. വയനാട് ദുരന്തബാധിതർക്കായി ആദ്യഘട്ടത്തിൽ 5 കോടി രൂപ കഴിഞ്ഞ ആഗസ്തിൽ യൂസഫലി നൽകിയിരുന്നു.

ഉരുൾപൊട്ടൽ ദുരന്തത്തിന് പിന്നാലെ, ദുരിതബാധിതർക്ക് 50 വീടുകൾ നിർമ്മിച്ച് നൽകുമെന്ന് യൂസഫലി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി സഹായം കൈമാറിയത്. മുണ്ടക്കൈ, ചൂരൽമല ദുരിതബാധിതർക്കായി ഉയരുന്ന ടൗൺഷിപ്പ്‌ നിർമാണത്തിന് ഉൾപ്പടെ വേഗതപകരുന്നതാണ് ഈ ധനസഹായം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, വിലങ്ങാട് ദുരന്തബാധിതർക്കുള്ള ഉപജീവന നഷ്ടപരിഹാരം സർക്കാർ ഒന്‍പത് മാസം കൂടി നീട്ടി. റവന്യൂ മന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം. പുതിയ പരാതികളിൽ അർഹരായവർക്ക് കൂടി നഷ്ടപരിഹാരം നൽകാനും തീരുമാനമായി.

ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട 49 കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം അനുവദിച്ചു.വിലങ്ങാട് ദുരന്തമേഖലയിലെ ബാങ്ക് വായ്പകൾക്കുള്ള മൊറോട്ടോറിയം 2026 മാർച്ച് വരെ തുടരും.

പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഉരുൾപൊട്ടലിൽ തകർന്ന വയനാട് മുണ്ടക്കൈ ചൂരൽമല മേഖലയുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി 10 കോടി രൂപ നൽകി. വയനാട് ദുരന്തബാധിതർക്കായി ആദ്യഘട്ടത്തിൽ 5 കോടി രൂപ കഴിഞ്ഞ ആഗസ്തിൽ യൂസഫലി നൽകിയിരുന്നു. ഉരുൾപൊട്ടൽ ദുരന്തത്തിന് പിന്നാലെ, ദുരിതബാധിതർക്ക് 50 വീടുകൾ നിർമ്മിച്ച് നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ന് ഓഫീസിലെത്തി സഹായം കൈമാറിയത്. മുണ്ടക്കൈ, ചൂരൽമല ദുരിതബാധിതർക്കായി ഉയരുന്ന ടൗൺഷിപ്പ്‌ നിർമാണത്തിന് ഉൾപ്പടെ വേഗതപകരുന്നതാണ് ഈ ധനസഹായം.

SCROLL FOR NEXT