Source: News Malayalam 24x7
KERALA

കണ്ണൂരിൽ മക്കളുമായി കിണറ്റിൽ ചാടിയ അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി

കീഴറ സ്വദേശി ധനജക്കെതിരെ കേസെടുത്തത്.

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: കണ്ണൂർ ശ്രീസ്ഥയിൽ മക്കളുമായി കിണറ്റിൽ ചാടിയ അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി. ആറ് വയസുകാരൻ്റെ മരണത്തെ തുടർന്നാണ് കീഴറ സ്വദേശി ധനജക്കെതിരെ കേസെടുത്തത്. ഇന്ന് രാവിലെയാണ് ചികിത്സയിലിരിക്കെ മകൻ ധ്യാൻ കൃഷ്ണ മരിച്ചത്.

ജൂലായ് 25നായിരുന്നു ധനജ രണ്ട് മക്കളുമായി കിണറ്റിൽ ചാടിയത്. യുവതിയെയും കുട്ടികളെയും ഫയർഫോഴ്സ് രക്ഷപ്പെടുത്തിയിരുന്നു. ഭർതൃവീട്ടിലെ പീഡനത്തെ തുടർന്നാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നായിരുന്നു ആരോപണം. യുവതി പരിയാരം പൊലീസിൽ പരാതി നൽകിയിരുന്നു.

SCROLL FOR NEXT