KERALA

മന്ത്രിമാരെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്; വകുപ്പുകൾ മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് നേതൃത്വം

മന്ത്രിമാരുടെ വകുപ്പുകൾ ഏതൊക്കെയാണെന്ന് നേതൃത്വം പ്രഖ്യാപിച്ചിട്ടില്ല.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിലെ അഞ്ച് മുസ്ലീം ലീഗ് മന്ത്രിമാരെ പ്രഖ്യാപിച്ച് നേതൃത്വം. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവർ വി.ഡി. സതീശൻ സഭയിലെ മന്ത്രിമാരാകും. രണ്ടര വർഷത്തിന് ശേഷം പാറയ്ക്കൽ അബ്ദുള്ള കോഴിക്കോട് നിന്നുള്ള മന്ത്രിയായി സഭയിലെത്തുമെന്നും നേതൃത്വം അറിയിച്ചു.

എന്നാൽ മന്ത്രിമാരുടെ വകുപ്പുകൾ ഏതൊക്കെയാണെന്ന് നേതൃത്വം പ്രഖ്യാപിച്ചിട്ടില്ല. ഇതുസംബന്ധിച്ച പ്രഖ്യാപനം നിയുക്ത മുഖ്യമന്ത്രി നടത്തുമെന്നും ലീഗ് നേതാക്കൾ അറിയിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ഇ.ടി. മുഹമ്മദ് ബഷീർ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ ചേർന്ന് നടത്തിയ പത്രസമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തിയത്.

SCROLL FOR NEXT