KERALA

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനം; അതൃപ്തി അറിയിച്ച് ലീഗ്

സർക്കാർ നിയമനങ്ങളിൽ ജാഗ്രതക്കുറവ് പറ്റിയെന്ന് ലീഗിൽ അഭിപ്രായം ഉയർന്നിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

മലപ്പുറം: തെരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള ശുപാർശയിൽ മുസ്ലീം ലീഗിന് കടുത്ത അതൃപ്തി. സർക്കാർ നിയമനങ്ങളിൽ ജാഗ്രതക്കുറവ് പറ്റിയെന്ന് ലീഗിൽ അഭിപ്രായം ഉയർന്നിട്ടുണ്ട്. മന്ത്രി കെ.എം. ഷാജിയുടെ നിലപാടുകളിലും ലീഗിലെ ഒരു വിഭാഗം അതൃപ്തി അറിയിച്ചു.

കഴിഞ്ഞ ദിവസം, എൻ. ശേഷാദ്രിനാഥനെ നിയമിക്കുന്നതിനെതിരെ കെപിസിസി ജനറല്‍ സെക്രട്ടറി പി.എം. നിയാസ് രംഗത്തെത്തിയിരുന്നു. ശേഷാദ്രിനാഥൻ സംഘിയാണെന്നും നിയമിച്ചാൽ പാർട്ടിക്കുണ്ടാകുന്നത് വലിയ തിരിച്ചടിയാകുമെന്നും പി.എം. നിയാസ് പ്രതികരിച്ചിരുന്നു.

താൻ ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ ശേഷാദ്രിനാഥൻ്റെ സോഷ്യൽ മിഡിയയിൽ സംഘപരിവാർ അനുകൂല പോസ്റ്റുകൾ അപ്രത്യക്ഷമായി. ഒളിക്കാൻ ഒന്നുമില്ലെങ്കിൽ അതെല്ലാം എവിടെപ്പോയി എന്നും നിയാസ് ചോദ്യം ഉന്നയിച്ചിരുന്നു.

SCROLL FOR NEXT