തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥനെ നിയമിക്കുന്നതിനെതിരെ ആരോപണങ്ങൾ ആവർത്തിച്ച് കെപിസിസി ജനറല്‍ സെക്രട്ടറി പി.എം. നിയാസ്. ശേഷാദ്രിനാഥൻ്റെ കഴിഞ്ഞകാല സമൂഹമാധ്യമ ഇടപെടലിനെ കുറിച്ച് അന്വേഷിക്കണമെന്ന് നിയാസ് ആവശ്യപ്പെട്ടു.
താൻ ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ ശേഷാദ്രിനാഥൻ്റെ സോഷ്യൽ മിഡിയയിൽ സംഘപരിവാർ അനുകൂല പോസ്റ്റുകൾ അപ്രത്യക്ഷമായി. ഒളിക്കാൻ ഒന്നുമില്ലെങ്കിൽ അതെല്ലാം എവിടെപ്പോയി എന്നും നിയാസ് ചോദ്യം ഉന്നയിച്ചു.
ശേഷാദ്രിനാഥനെ നിയമിച്ചാൽ പാർട്ടിക്ക് വലിയ തിരിച്ചടിയാകുണ്ടാകുമെന്നും, മുഖ്യമന്ത്രി തിരുത്തുമെന്ന് പ്രതീക്ഷയുണ്ടെന്നും പി.എം. നിയാസ് പ്രതികരിച്ചിരുന്നു. നിയമനത്തെ ന്യായീകരിച്ച കെ.എം. ഷാജിക്കെതിരെയും ശക്തമായ വിമർശനമാണ് നിയാസ് ഉന്നയിച്ചത്. വിശ്വാസികളെയും സംഘികളെയും തിരിച്ചറിയാൻ കോൺഗ്രസുകാർക്ക് കഴിയും. അതിന് കെ.എം. ഷാജി അഭിപ്രായം പറയേണ്ടെന്നും നിയാസ് വ്യക്തമാക്കിയിരുന്നു.