KERALA

നിയമസഭാ തെരഞ്ഞെടുപ്പിൽ പട്ടാമ്പി വേണമെന്ന് മുസ്ലീം ലീഗ്; വിജയസാധ്യതയുള്ള സീറ്റിനായി സമ്മർദം ശക്തമാക്കുമെന്ന് നേതാക്കൾ

പട്ടാമ്പി സീറ്റിൽ ഇത്തവണ നിലപാട് മയപ്പെടുത്തേണ്ടതില്ലെന്ന ജില്ലാ കമ്മിറ്റിയുടെ തീരുമാനം.

Author : ന്യൂസ് ഡെസ്ക്

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയത്തിന് മുന്നേ പാലക്കാടും നിലപാട് കടുപ്പിച്ച് മുസ്ലീം ലീഗ്. പട്ടാമ്പി വേണമെന്നാണ് ലീഗിൻ്റെ പ്രധാന ആവശ്യം. വിജയസാധ്യതയുള്ള പട്ടാമ്പി സീറ്റിൽ ഇത്തവണ നിലപാട് മയപ്പെടുത്തേണ്ടതില്ലെന്ന ജില്ലാ കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് സീറ്റിനായുള്ള ആവശ്യം ഉന്നയിച്ചത്.

മണ്ണാർക്കാട് കഴിഞ്ഞാൽ വിജയസാധ്യതയുള്ള സീറ്റിനായി യു ഡി എഫ് യോഗത്തിൽ സമ്മർദം ശക്തമാക്കാൻ ലീഗ് സംസ്ഥാന നേതൃത്വവും തീരുമാനിച്ചിട്ടുണ്ട്. പട്ടാമ്പി സീറ്റ് ലീഗിന് ലഭിച്ചാൽ ജില്ലാ അധ്യക്ഷൻ മരക്കാർ മാരായമംഗലം, ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.എ. സമദ് എന്നിവരുടെ പേരുകളാണ് പരിഗണനയിൽ ഉള്ളത്. അതേസമയം വിഷയം ചർച്ചയ്ക്ക് വരുമ്പോൾ മാത്രം നിലപാട് വ്യക്തമാക്കാമെന്ന തീരുമാനത്തിലാണ് കോൺഗ്രസ് നിലപാട്.

SCROLL FOR NEXT