KERALA

EXCLUSIVE | കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ, കെ.എം. ഷാജി കാസർഗോഡും; 17 സീറ്റുകളിലേക്കുള്ള മുസ്ലീം ലീഗിൻ്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക തയ്യാർ

ചെറിയ പെരുന്നാളിന് ശേഷം സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള മുസ്ലീം ലീഗിൻ്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക തയ്യാർ. 17 മണ്ഡലങ്ങളിലേക്കുള്ള സീറ്റുകളിലാണ് ധാരണയായത്. കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ നിന്ന് തന്നെ ജനവിധി തേടും. കെ.എം. ഷാജി കാസർഗോഡും എ.കെ.എം. അഷ്‌റഫ് മഞ്ചേശ്വരത്തുമാണ് മത്സരിക്കുക.

കളമശ്ശേരിയിൽ മുൻ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ മകൻ അബ്ദുൾ ഗഫൂറാണ് മത്സരിക്കുക. ചെറിയ പെരുന്നാളിന് ശേഷം സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം. അതേസമയം, പത്ത് സീറ്റുകളില്‍ അന്തിമ തീരുമാനമായിട്ടില്ല.

SCROLL FOR NEXT