ആലപ്പുഴ സീറ്റിനായി യുഡിഎഫിൽ പിടിവലി; ആഗ്രഹം പ്രകടിപ്പിച്ചത് നാല് നേതാക്കൾ; പരിഗണിച്ചില്ലെങ്കിൽ രാജിവയ്ക്കുമെന്നും ഭീഷണി

ജി. സുധാകരനെ അമ്പലപ്പുഴ മണ്ഡലത്തിൽ പിന്തുണയ്ക്കുന്ന കാര്യത്തിലും കോൺഗ്രസിനുള്ളിൽ അതൃപ്തിയുണ്ട്
ആലപ്പുഴ സീറ്റിനായി യുഡിഎഫിൽ പിടിവലി; ആഗ്രഹം പ്രകടിപ്പിച്ചത് നാല് നേതാക്കൾ; പരിഗണിച്ചില്ലെങ്കിൽ രാജിവയ്ക്കുമെന്നും ഭീഷണി
Published on
Updated on

ആലപ്പുഴ: ജില്ലയിലെ യുഡിഎഫിനുള്ളിൽ സ്ഥാനാർഥിത്വത്തെ സംബന്ധിച്ച് അതൃപ്തി പുകയുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ നാലുപേരാണ് ആലപ്പുഴ സീറ്റിനു വേണ്ടി നേതൃത്വത്തോട് ആഗ്രഹം പ്രകടിപ്പിച്ചത്. ആലപ്പുഴയിലും അമ്പലപ്പുഴയിലും അടക്കം സീറ്റ് നൽകിയില്ലെങ്കിൽ രാജി വയ്ക്കുമെന്നും പല കോൺഗ്രസ് നേതാക്കളും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

ആലപ്പുഴ സീറ്റിനായി യുഡിഎഫിൽ പിടിവലി; ആഗ്രഹം പ്രകടിപ്പിച്ചത് നാല് നേതാക്കൾ; പരിഗണിച്ചില്ലെങ്കിൽ രാജിവയ്ക്കുമെന്നും ഭീഷണി
നേമത്ത് കെ.എസ്. ശബരീനാഥനെ കളത്തിലിറക്കാൻ കോൺഗ്രസ്; 23 പേരുടെ പട്ടികയ്ക്ക് സ്ക്രീനിങ് കമ്മിറ്റി അംഗീകാരം

യുഡിഎഫ് സ്ഥാനാർഥി നിർണയത്തിലെ മികവ് പരിശോധിക്കണം എന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് എ. ഷുക്കൂർ പറയുന്നത്. തനിക്ക് പറയാനുള്ളതെല്ലാം പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും എ. ഷുക്കൂർ വ്യക്തമാക്കി.

ജി. സുധാകരനെ അമ്പലപ്പുഴ മണ്ഡലത്തിൽ പിന്തുണയ്ക്കുന്ന കാര്യത്തിലും കോൺഗ്രസിനുള്ളിൽ അതൃപ്തിയുണ്ടെന്നാണ് മുൻ എംഎൽഎ ഡി. സുഗതൻ്റെ തുറന്നുപറച്ചിൽ. മൂന്നാമതും പിണറായി വിജയൻ അധികാരത്തിൽ വരണമെന്ന് പറയുന്ന ജി. സുധാകരന്റെ നിലപാട് തിരുത്തണം. സ്വന്തം പാർട്ടിയുടെ ദേശീയ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും പറഞ്ഞാൽ കേൾക്കാത്ത നേതാവാണ് സുധാകരൻ എന്നും സുഗതൻ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com