KERALA

പിഎം ശ്രീയിൽ വീഴ്‌ച സമ്മതിച്ച് സിപിഐഎം; മന്ത്രിസഭയിലും മുന്നണിയിലും ചർച്ച ചെയ്യാത്തത് പിഴവ്

മന്ത്രിസഭയിലും ഇടതുമുന്നണിയിലും ചർച്ച ചെയ്യാത്തതിൽ പിഴവ് പറ്റിയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പിഎം ശ്രീയിൽ വീഴ്‌ച സമ്മതിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മന്ത്രിസഭയിലും ഇടതുമുന്നണിയിലും ചർച്ച ചെയ്യാത്തതിൽ പിഴവ് പറ്റിയെന്നും എം. വി. ഗോവിന്ദൻ പറഞ്ഞു. വീഴ്ച പറ്റിയത് കൊണ്ടാണ് വീണ്ടും പരിശോധിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കേരളത്തെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചത് ലോകത്തിനു മുന്നിൽ പുതിയ ചരിത്രം സൃഷ്ടിച്ചു. വർഷങ്ങൾ നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് നേട്ടം കൈവരിച്ചതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ഇഎംഎസിൻ്റെ കാലം തൊട്ട് നടത്തിയ ഫലപ്രദമായ ഇടപെടലിലൂടെയാണ് നേട്ടം കൈവരിച്ചത്. എന്തോ അട്ടിമറി നടത്തി പ്രഖ്യാപനം നടത്തി എന്നാണ് പ്രതിപക്ഷ നേതാവ് ആരോപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാ തദ്ദേശസ്ഥാപനങ്ങളും അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചു. നാലര വർഷമായി പദ്ധതി തുടങ്ങിയിട്ട്. പ്രതിപക്ഷ നേതാവും ചില വിദഗ്ധരും ഇത് ഇന്നലെ സാധിച്ചതാണ് എന്നാണ് വിചാരിക്കുന്നത്. ഇപ്പോൾ ലോകശ്രദ്ധ നേടിയപ്പോൾ ഇവർക്ക് സഹിക്കുന്നില്ല, പ്രതിപക്ഷനേതാവ് നാളുകളെ വിഡ്ഢിയാക്കുന്നുവെന്നും ഗോവിന്ദൻ വിമർശിച്ചു.

അതി ദരിദ്രരിൽ 64,006 -ൽ ഒരാൾ കുറവുണ്ടായിരുന്നു. അവശേഷിച്ച ഒരാൾ എറണാകുളത്തായിരുന്നു. മന്ത്രിസഭാ യോഗമാണ് ആളെ കണ്ടെത്തി പ്രശ്നം പരിഹരിച്ചത്. എറണാകുളം ജില്ലാ പഞ്ചായത്ത് കോൺഗ്രസാണ് ഭരിക്കുന്നത്. പ്രശ്നം പരിഹരിച്ചത്, പ്രഖ്യാപനം നടത്തിയത് വി.ഡി. സതീശൻ്റെ കോൺഗ്രസാണ് പ്രഖ്യാപിച്ചത്.

ദാരിദ്ര്യമുക്ത സംസ്ഥാനം എന്നതാണ് ഇനി എൽഡിഎഫിൻ്റെ ലക്ഷ്യം. അതാണ് മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തത്. കേന്ദ്ര സർക്കാർ നൽകാനുള്ള തുക ലഭിച്ചാൽ ക്ഷേമ പെൻഷൻ 2,500 ആക്കും. കഴിഞ്ഞ സർക്കാരിൻ്റെ പ്രകടനപത്രിക 1000 രൂപയായിരുന്നു വാഗ്ദാനം ചെയ്തത്. എന്നാൽ അത് 1500 രൂപയാക്കി ഉയർത്തി.

പ്രതിപക്ഷനേതാവിന് ഇതൊക്കെ ഇങ്ങനെ കേൾക്കാൻ കഴിയും. അതുകൊണ്ടാണ് സഭയിൽ നിന്ന് പെട്ടെന്ന് ഇറങ്ങിപ്പോയത് എന്നും ഗോവിന്ദൻ പറഞ്ഞു. സതീശൻ കേരളം മുഴുവൻ സന്ദർശിച്ച് അതി ദരിദ്രരെ കണ്ടെത്തട്ടെ, അതിന് പ്രതിപക്ഷ നേതാവിനെ വെല്ലുവിളിക്കുന്നുവെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

SCROLL FOR NEXT