രാജ്ഭവനിലെ പരിപാടിയിൽ വീണ്ടും കാവിക്കൊടിയേന്തിയ ഭാരതാംബ; വിവാദ ചിത്രം പ്രത്യക്ഷപ്പെട്ടത് കേരളപ്പിറവി ദിനാഘോഷത്തിൽ

മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിലും ശ്യാമ പ്രസാദ് മുഖർജി ദിനാചരണത്തിലും ചിത്രം ഒഴിവാക്കിയിരുന്നു
രാജ്ഭവനിലെ പരിപാടിയിൽ വീണ്ടും കാവിക്കൊടിയേന്തിയ ഭാരതാംബ; വിവാദ ചിത്രം പ്രത്യക്ഷപ്പെട്ടത് കേരളപ്പിറവി ദിനാഘോഷത്തിൽ
Published on

തിരുവനന്തപുരം: രാജ്ഭവനിലെ പരിപാടിയിൽ വീണ്ടും കാവിക്കൊടിയേന്തിയ ഭാരതാംബ. കേരളപ്പിറവി ദിനാഘോഷത്തിൽ കാവി കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചു. രാജ്ഭവനിൽ സംഘടിപ്പിച്ച ദിനാഘോഷത്തിലാണ് വീണ്ടും കാവി കൊടിയേന്തിയ ഭാരതാംബ ചിത്രം ഉൾപ്പെടുത്തിയത്. മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിലും ശ്യാമ പ്രസാദ് മുഖർജി ദിനാചരണത്തിലും ചിത്രം ഒഴിവാക്കിയിരുന്നു.

രാജ്ഭവനിലെ പരിപാടിയിൽ വീണ്ടും കാവിക്കൊടിയേന്തിയ ഭാരതാംബ; വിവാദ ചിത്രം പ്രത്യക്ഷപ്പെട്ടത് കേരളപ്പിറവി ദിനാഘോഷത്തിൽ
"കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുമായുള്ള ചർച്ച പോസിറ്റീവ്"; തടഞ്ഞുവെച്ച എസ്എസ്കെ ഫണ്ട് ലഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

അടുത്തിടെ സംഘടിപ്പിക്കുന്ന പരിപാടികളെല്ലാം കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയും മുൻപിൽ വിളക്കു കൊളുത്തിയുമാണു തുടങ്ങാറുള്ളത്. സർക്കാർ പരിപാടികളിൽനിന്നു പ്രസ്തുത ചിത്രം ഒഴിവാക്കണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ആദ്യം പറ്റില്ലെന്നായിരുന്നു രാജ്ഭവന്റെ നിലപാട്. പിന്നീട് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ നിന്ന് ഒഴിവാക്കുമെന്ന് രാജ്ഭവൻ അറിയിച്ചിരുന്നു.

നേരത്തെ രാജ്ഭവൻ ചടങ്ങുകളിൽ ഭാരതാംബചിത്രം കണ്ട് മന്ത്രി പി. പ്രസാദ് പരിപാടി റദ്ദാക്കുകയും മന്ത്രി വി. ശിവൻകുട്ടി ഇറങ്ങിപ്പോവുകയും ചെയ്തത് വിവാദമായിരുന്നു. പിന്നാലെ ഭാരതാംബചിത്രം ചടങ്ങുകളിൽ ഉപയോഗിക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന് കാട്ടി ഗവർണർ മുഖ്യമന്ത്രി കത്തു നൽകി. ഔദ്യോഗിക ചടങ്ങുകളിൽ നിന്ന് ഭാരതാംബചിത്രം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയും കത്ത് നൽകിയിരുന്നു. ചിത്രം വയ്ക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കേസുകൊടുക്കാനും സർക്കാർ നീക്കം നടത്തിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com