ലീഗ് ആർഎസ്എസിന് കീഴടങ്ങിയെന്ന് എം.വി. ഗോവിന്ദൻ Source: News Malayalam 24x7
KERALA

"മന്ത്രിമാർക്കെതിരായ പ്രതിഷേധത്തിൽ കേസെടുക്കുന്നതിൽ സർക്കാരിന് ഇരട്ടനയം"; ലീഗ് ആർഎസ്എസിന് കീഴടങ്ങിയെന്ന് എം.വി. ഗോവിന്ദൻ

ബിജെപിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ സ്പോൺസർ ആർഎസ്എസും ബിജെപിയുമാണെന്നും എം.വി ​ഗോവിന്ദൻ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: മന്ത്രിമാർക്കെതിരായ പ്രതിഷേധത്തിൽ കേസെടുക്കുന്നതിൽ സർക്കാരിന് ഇരട്ടനയമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. കാസർഗോഡ് പ്രതിഷേധിച്ച ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാത്ത വകുപ്പും ബിജെപി പ്രവർത്തകർക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പും ചുമത്തിയാണ് കേസെടുത്തത്.

കെ.എം. ഷാജിയെ വാഹനത്തിൽ നിന്നും ഇറക്കി വിട്ടതിൽ ലീഗിന് പരാതി പോലുമില്ലെന്നും ലീഗ് ആർഎസ്എസിന് കീഴടങ്ങിയെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ സ്പോൺസർ ആർഎസ്എസും ബിജെപിയുമാണെന്നും അദ്ദേഹം പരിഹസിച്ചു.

കേരളത്തിൽ യുഡിഎഫ് സംവിധാനം മുഴുവൻ അലങ്കോലപ്പെട്ടുവെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ഒന്നും അറിയുന്നില്ലെന്ന് കൺവീനർ തന്നെ പറയുകയാണ്. അപൂർവം ആളുകളാണ് സതീശനെ അനുകൂലിക്കുന്നത്. കോൺഗ്രസിലും യുഡിഎഫിലും വലിയ വിഭജനം ഉണ്ടായിരിക്കുകയാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

SCROLL FOR NEXT