തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക വിവാദത്തിലെ നിര്‍ണായക ഫോണ്‍ സംഭാഷണം ന്യൂസ് മലയാളം പുറത്തുവിട്ടതിന് പിന്നാലെ പ്രതികരിച്ച് സിപിഐഎം നേതാവ് എം.വി. ജയരാജൻ. രാഹുൽ മാങ്കൂട്ടത്തിലിൽ നിന്ന് നന്മ പ്രതീക്ഷിക്കേണ്ട. കാഞ്ഞിരക്കുരുവിൽ നിന്ന് മധുരം കിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. രാഹുലിനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറക്കിയാൽ കുറ്റി ചൂലുകൊണ്ട് ജനം മറുപടി നൽകുമെന്നും കോൺഗ്രസ് ഒരാളെ പുറത്താക്കിയാൽ അകത്താക്കി എന്നാണ് അർത്ഥമെന്നും എം.വി. ജയരാജൻ പറഞ്ഞു.