KERALA

"സർക്കാരിനെതിരെ സംസാരിച്ചു"; എൻ. പ്രശാന്തിന് വീണ്ടും സസ്പെൻഷൻ

എട്ടാമത്തെ പ്രാവശ്യമാണ് ഇത്തരത്തിൽ പ്രശാന്തിനെതിരെ നടപടിയെടുക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കൃഷിവകുപ്പ് സ്‌പെഷല്‍ സെക്രട്ടറി ഐഎഎസിന് വീണ്ടും സസ്പെൻഷൻ. സർക്കാരിനെതിരെ മാധ്യമങ്ങളോട് സംസാരിച്ചതിന് അച്ചടക്കചട്ടലംഘനം ചൂണ്ടിക്കാട്ടിയാണ് സസ്പെൻഡ് ചെയ്തത്.  ഇന്നലെ രാത്രിയിലാണ് സസ്പെൻഷൻ ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കിയത്. എട്ടാമത്തെ പ്രാവശ്യമാണ് ഇത്തരത്തിൽ പ്രശാന്തിനെതിരെ നടപടിയെടുക്കുന്നത്.

പ്രശാന്ത് ഒന്നര വർഷമായി വിവിധ ചട്ടലംഘനങ്ങൾക്ക് സസ്പെൻഷനിൽ തുടരുന്ന ഉദ്യോഗസ്ഥനാണ്. സര്‍ക്കാറിൻ്റെ ഭാഗമായ ഉദ്യോഗസ്ഥര്‍ക്ക് സംസാര സ്വാതന്ത്ര്യം നിഷേധിക്കുന്നു എന്നതായിരുന്നു എന്‍. പ്രശാന്തിൻ്റെ ആരോപണം. ഉദ്യോഗസ്ഥര്‍ക്ക് സംസാരസ്വാതന്ത്ര്യം ലഭിച്ചാല്‍ പല മേഖലകളിലും മാറ്റം വരുമെന്നും പ്രശാന്ത് ചൂണ്ടിക്കാട്ടിയിരുന്നു.

സര്‍ക്കാരിനെതിരെ അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതിന് നിലവില്‍ പ്രശാന്ത് സസ്‌പെന്‍ഷനിലാണ്. ഡോ. എ. ജയതിലകിനെതിരെ ആരോപണം ഉന്നയിച്ചതിനാണ് പ്രശാന്തിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. സമൂഹ മാധ്യമങ്ങളിലൂടെ കടുത്ത വിമര്‍ശനം ഉന്നയിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

SCROLL FOR NEXT