പി.സി. ചാക്കോ 
KERALA

"ഏത് പ്രതികൂല സാഹചര്യത്തിലും എൻസിപിക്ക് ജയിക്കാവുന്ന സീറ്റായിരുന്നു എലത്തൂർ"; എ.കെ. ശശീന്ദ്രനെതിരെ പി.സി. ചാക്കോ

തോമസ് കെ. തോമസ് സംസ്ഥാന പ്രസിഡൻ്റ് ആയതിൽ പിന്നെ ഒരു ജില്ലാ യോഗം പോലും വിളിച്ചിരുന്നില്ലെന്നും പി.സി. ചാക്കോ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

എറണാകുളം: മുൻ മന്ത്രി എ.കെ. ശശീന്ദ്രനെതിരെ എൻസിപി ദേശീയ വർക്കിങ് പ്രസിഡൻ്റ് പി.സി. ചാക്കോ. ഏത് പ്രതികൂല സാഹചര്യത്തിലും എൻസിപിക്ക് ജയിക്കാവുന്ന സീറ്റായിരുന്നു എലത്തൂരെന്ന് പി.സി. ചാക്കോ പറഞ്ഞു. ഇന്ന് എംഎൽഎ ഇല്ലാത്ത പാർട്ടിയായി എൻസിപി മാറി. പാർട്ടി വേണ്ട, ഒറ്റയ്ക്ക് എല്ലാം നേടാമെന്ന് കരുതിയവർ പാർട്ടിയെ ഈ ഗതിയിൽ എത്തിച്ചു. തോമസ് കെ. തോമസ് സംസ്ഥാന പ്രസിഡൻ്റ് ആയതിൽ പിന്നെ ഒരു ജില്ലാ യോഗം പോലും വിളിച്ചിരുന്നില്ലെന്നും പി.സി. ചാക്കോ പറഞ്ഞു.

പാർട്ടി മാസങ്ങളായി ദയനീയ അവസ്ഥയിലായിരുന്നു. ദേശീയ നേതൃത്തോട് ആവശ്യപ്പെട്ടത് പ്രകാരമാണ് പ്രസിഡന്റിനെ മാറ്റിയത്. നിലവിൽ സുരേഷ് ബബു പ്രസിഡന്റ് ആയത് ഏറ്റവും മികച്ച തീരുമാനമാണ്. ഈ പാർട്ടിയെ ഏഴുതി തള്ളാൻ സാധിക്കില്ല. എൻസിപി തിരിച്ചുവരും, പി.സി. ചാക്കോയുടെ വാക്കുകൾ.

വിഭാഗീയതയില്‍ വട്ടം ചുറ്റുന്ന സമയത്താണ് വര്‍ക്കിങ് പ്രസിഡന്‍റായിരുന്ന പി.എം. സുരേഷ് ബാബുവിനെ സംസ്ഥാന പ്രസി‍ഡന്റായി നിയോഗിച്ചത്. ദേശീയ പ്രസിഡന്‍റ് ശരത് പവാറിന്റെ നിർദേശ പ്രകാരമായിരുന്നു നടപടി. നേരത്തെ പ്രസിഡന്‍റായിരുന്ന തോമസ് കെ. തോമസിനെ ദേശീയ സെക്രട്ടറിയുമാക്കി.

SCROLL FOR NEXT