കൊച്ചി: ഹൈബ്രിഡ് കഞ്ചാവ് കടത്തിൻ്റെ ഇടനാഴിയായി മാറി നെടുമ്പാശേരി വിമാനത്താവളം. ഒരു വർഷത്തിനിടെ 106 കോടിയുടെ ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. തായ്‌ലൻഡിൽ നിന്നാണ് കഞ്ചാവ് എത്തിക്കുന്നതുന്നതെന്നാണ് ലഭ്യമാകുന്ന വിവരം.
കഞ്ചാവ് കടത്താൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നുണ്ടെന്നുമുള്ള വിവരവും ലഭിക്കുന്നുണ്ട്. കഴിഞ്ഞ മാസം മാത്രം 10 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയിട്ടുണ്ട്. ആറര കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി വയനാട് സ്വദേശി അബ്ദുൾ സമദിനെ പിടികൂടിയതിന് പിന്നാലെയാണ് കണക്കുകൾ പുറത്തുവരുന്നത്.