പാലക്കാട് യുവതിയുടെ മരണത്തിൽ ആരോപണവുമായി ബന്ധുക്കൾ Source: News Malayalam 24x7
KERALA

നേഘയെ ഭർത്താവ് മർദിച്ചിരുന്നു, അവളെ കൊന്നതാണ്; പാലക്കാട് യുവതിയുടെ മരണത്തിൽ ആരോപണവുമായി ബന്ധുക്കൾ

യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോപണവുമായി ബന്ധുക്കൾ

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോപണവുമായി ബന്ധുക്കൾ. വടക്കഞ്ചേരി കാരപ്പറ്റ കുന്നുംപള്ളി നേഘ സുബ്രഹ്മണ്യൻ (25) ആണ് ആലത്തൂർ തോണിപ്പാടത്തെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ അസ്വാഭാവികത തോന്നിയതിനാൽ ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

പിന്നാലെ ഭർത്താവ്‌ പ്രദീപിനെതിരെ ആരോപണവുമായി ബന്ധുക്കളും രംഗത്തെത്തി. നേഘയെ മുമ്പും ഭർത്താവ് ഉപദ്രവിച്ചിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. മകൾ ആത്മഹത്യ ചെയ്യില്ലെന്നും മകളെ കൊന്നതാണെന്നും കുടുംബം ആരോപിക്കുന്നു.

മകളെ കൊന്ന് കളഞ്ഞവൻ രക്ഷപ്പെടാൻ പാടില്ലെന്ന് നേഘയുടെ കുടുംബം പ്രതികരിച്ചു.

SCROLL FOR NEXT