തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മാറ്റങ്ങള്‍ ലക്ഷ്യമിട്ടു കൊണ്ട് പദ്ധതികള്‍ ബജറ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അത്യാധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ മുന്‍കൂട്ടി മനസ്സിലാക്കി ഉപയോഗപ്പെടുത്താന്‍ ഫ്യൂച്ചര്‍ റെഡിനസ് തിങ്ക് ടാങ്ക് രൂപീകരിക്കും. വിദേശ വിദ്യാര്‍ഥികള്‍ക്ക് കേരളത്തില്‍ വന്ന് പഠിക്കാന്‍ അവസരം ഒരുക്കാന്‍ സഹായിക്കുന്ന സെമസ്റ്റര്‍ ഇന്‍ കേരള പദ്ധതി പുനരാരംഭിച്ച് അക്കാദമിക് ടൂറിസം ശക്തിപ്പെടുത്തും.
സംസ്ഥാനത്തെ സര്‍വ്വകലാശാലകള്‍ക്കിടയില്‍ ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ നടപ്പാക്കും. അന്താരാഷ്ട്ര അടിസ്ഥാനത്തില്‍ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ ലോകത്തിന് പരിജയപ്പെടുത്താന്‍ എഡ്യൂക്കേഷന്‍ ഫെയറുകള്‍ സംഘടിപ്പിക്കും. സംസ്ഥാനത്തെ ക്യാമ്പസുകളില്‍ റാഗിംങ്ങ് തടയാന്‍ സിദ്ധാര്‍ത്ഥന്‍ സ്റ്റുഡന്‍സ് ഡിസ്ട്രസ് ആപ്പും, ക്ഷേമം ഉറപ്പുവരുത്താന്‍ സിദ്ധാര്‍ത്ഥന്‍ ആന്റി റാഗിങ്ങ് & സ്റ്റുഡന്‍സ് വെല്‍ഫെയര്‍ ആക്ടും നടപ്പാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു.
ബിരുദ ദാരികള്‍ക്ക് വേഗത്തില്‍ ജോലി ലഭിക്കാന്‍ ബ്രിജ് പ്രോഗ്രാമുകള്‍. അക്കാദമിക് വിഷയങ്ങളില്‍ അമിത രാഷ്ട്രീയ ഇടപെടല്‍ ഒഴിവാക്കാന്‍ അക്കാദമിക് ഡിന്‍ഡിക്കേറ്റ്. വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ അന്വേഷിക്കാനും പരിഹരിക്കാനും കോളേജുകളില്‍ ഓംബുഡ്‌സ്മാന്‍ നടപ്പാക്കും. സാങ്കേതിക വിദ്യാഭ്യാസത്തിന് ആകെ 232.11 കോടിയാണ് ബജറ്റില്‍ നീക്കി വച്ചിരിക്കുന്നത്. ജവര്‍ലാല്‍ നെഹ്‌റു സയന്റിഫിക് സിറ്റി 10 കോടി രൂപയും നീക്കി വച്ചിരിക്കുന്നു.