തൃശൂർ: ആറ്റൂരിൽ നവജാത ശിശുവിനെ ക്വാറിയിൽ ഉപേക്ഷിച്ചു. പ്രസവം കഴിഞ്ഞ ഉടനെ കുഞ്ഞിനെ ബാഗിൽ ആക്കി ഉപേക്ഷിക്കുകയായിരുന്നു. കുഞ്ഞിനെ ഉപേക്ഷിച്ചതിൽ ചേലക്കര ആറ്റൂർ സ്വദേശിനിക്കെതിരെ ചെറുതുരുത്തി പൊലീസ് കേസെടുത്തു.
ഈ മാസം പത്തിനാണ് സംഭവം നടന്നത്.ശുചിമുറിയിൽ വച്ചാണ് യുവതി പ്രസവിച്ചത്. ഉടനെ ബാഗിൽ ആക്കി ഉപേക്ഷിക്കുകയായിരുന്നു. കുഞ്ഞിൻ്റെ മൃതദേഹം പാലക്കാട് കൂനത്തറ ത്രാങ്ങാലിയിലെ ക്വാറിയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
ഇവർ അബോർഷന് വേണ്ടിയുള്ള ഗുളികൾ കഴിച്ചിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. യുവതി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്തോടെയാണ് സംഭവം പുറത്തറിയുന്നത്. സംശയം തോന്നിയ ഡോക്ടർമാരാണ് വിവരം പൊലീസിനെ അറിയിച്ചത്. കേസിൽ അന്വേഷണം തുടരുകയാണ് എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.