KERALA

ട്രെയിനിലെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം; വേസ്റ്റ് ബിന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ

ധൻബാദ് - ആലപ്പുഴ ട്രെയിനിൻ്റെ ശുചിമുറിയിൽ നിന്നാണ് നവജാത ശിശുവിന്റെ മൃതദേഹം ലഭിച്ചത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ട്രെയിനിലെ ശുചിമുറിയിൽ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെടുത്തു. ധൻബാദ് - ആലപ്പുഴ ട്രെയിനിൻ്റെ ശുചിമുറിയിൽ നിന്നാണ് നവജാത ശിശുവിന്റെ മൃതദേഹം ലഭിച്ചത്. ശുചിമുറിയിലെ വേസ്റ്റ് ബിന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം.

കഴിഞ്ഞദിവസം രാത്രിയാണ് ട്രെയിൻ ധൻബാദിൽ നിന്ന് ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ എത്തിയത്. ആർപിഎഫ് നടത്തിയ പരിശോധനയിൽ ആണ് എസ് മൂന്ന് കോച്ചിലെ ശുചിമുറിയിൽ മൃതദേഹം കണ്ടത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി റെയിൽവേ അധികൃതർ വ്യക്തമാക്കി.

SCROLL FOR NEXT