KERALA

ന്യൂസ് മലയാളം ഇംപാക്ട് | ബ്രെയില്‍ ലിപി പാഠപുസ്തകങ്ങളുടെ വിതരണം ഈ മാസം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി

ആയിഷ സമീഹയുടെ പിതാവ് സിദ്ദിഖ് വിഷയം ഫേസ്ബുക്കില്‍ പങ്കുവെച്ചതോടെ വിഷയം ഏറെ ചര്‍ച്ചയായി

Author : ന്യൂസ് ഡെസ്ക്

കാഴ്ച പരിമിതിയുള്ള വിദ്യാര്‍ഥികള്‍ക്കായുള്ള ബ്രെയില്‍ ലിപി പാഠപുസ്തകങ്ങങ്ങളുടെ വിതരണം ഈ മാസംപൂര്‍ത്തിയാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഓണ പരീക്ഷയാകാറായിട്ടും പാഠപുസ്തകം ലഭിക്കാത്ത പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ ന്യൂസ് മലയാളം വാര്‍ത്തയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രശ്‌നം പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയത്.

ബ്രയിലി ലിപിയില്‍ പ്രത്യേകം തയ്യാറാക്കേണ്ട പുസ്തകങ്ങള്‍ ഉടന്‍ നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി തന്നെ ഉറപ്പ് നല്‍കിട്ടും ലഭിച്ചില്ലെന്നായിരുന്നു വിദ്യാര്‍ഥികള്‍ ഉന്നയിച്ച പരാതി. പുസ്തകങ്ങള്‍ ഇല്ലാതെ എങ്ങനെ പരീക്ഷക്ക് തയ്യാറെടുക്കുമെന്ന ആശങ്കയിലാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും.

കാഴ്ച പരിമിതര്‍ക്ക് പുസ്തകം എത്തിക്കുന്നതിന് പ്രത്യേക തയ്യാറെടുപ്പുകള്‍ അക്കാദമിക്ക് തലത്തില്‍ വേണ്ടതുണ്ട്. പക്ഷേ വിദ്യാഭ്യാസ വകുപ്പ് ഇത്തവണ തയ്യാറെടുപ്പുകള്‍ നടത്താന്‍ വൈകി. കാഴ്ച പരിമിതരുടെ സംഘടനയായ കെ.എഫ്എയാണ് സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് പുസ്തകങ്ങള്‍ തയ്യാറാക്കിയത്. എന്നാല്‍ പുസ്തകങ്ങള്‍ ലഭിച്ചില്ല.

കോഴിക്കോട് ജില്ലയിലെ അതിര്‍ത്തി ഗ്രാമമായ വൈദ്യരങ്ങാടി സ്വദേശിയായ ആയിഷ സമീഹയുടെ പിതാവ് സിദ്ദിഖ് വിഷയം ഫേസ്ബുക്കില്‍ പങ്കുവെച്ചതോടെ വിഷയം ഏറെ ചര്‍ച്ചയായി.

സംസ്ഥാനത്ത് തന്നെ കാഴ്ച പരിമിതര്‍ പഠിക്കുന്നത് കോഴിക്കോട് കൊളത്തറയിലെ കാലിക്കറ്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഫോര്‍ ഹാന്‍ഡികാപ്പ്ഡിലാണ്. ഇവിടെ പ്ലസ് വണ്ണിന് 59 % അംഗപരിമിര്‍ക്ക് സംവരണമുള്ളതാണ്.

ഇവിടെയുള്ള പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കാണ് ബ്രെയിൽ ലിപിയിലുള്ള പാഠപുസ്‌കം ഇതുവരെ ലഭിക്കാത്തത്. അടിയന്തരമായി ബ്രെയിൽ ലിപിയിലുള്ള പാഠപുസ്തക വിതരണം അടിയന്തിരമായി പൂര്‍ത്തിയാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി തന്നെ ഉറപ്പു നല്‍കി ആഴ്ചകള്‍ കഴിഞ്ഞിട്ടും പുസ്തകങ്ങള്‍ മാത്രം സ്‌കൂളുകളില്‍ എത്തിയില്ല.

SCROLL FOR NEXT