കോഴിക്കോട്: യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിൽ നിർണായക വഴിത്തിരിവ്. മോചനത്തിനായി ഇറാൻ ഇടപെടുന്നു എന്ന് യെമനി ആക്ടിവിസ്റ്റ് സർഹാൻ ശംസാൻ അൽ വിസ്വാബി അറിയിച്ചു. ഇറാൻ്റെ മധ്യസ്ഥതയിൽ മോചന ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് തലാൽ ആക്ഷൻ കൗൺസിൽ' സ്പോക്ക് പേഴ്സൺ ആയിരുന്ന യമൻ ആക്റ്റിവിസ്റ്റ് 'സർഹാൻ ശംസാൻ അൽ വിസ്വാബി' ഫേസ്ബുക്കിൽ കുറിച്ചത്.
ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിലൂടെ നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കിയെന്നും സർഹാൻ ശംസാൻ അൽ വിസ്വാബി പറയുന്നുണ്ട്. ഇതിനുപിന്നാലെയാണ് നിമിഷ പ്രിയയെ മോചിപ്പിക്കുന്നതിനുള്ള ചർച്ചകൾ വീണ്ടും ആരംഭിച്ചത്. തലാലിന്റെ നീതി 'ഖിസാസ്' (അഥവാ പ്രതിക്കൊല) ആണെന്നും യമനിലെ ഹൂത്തി ഗവൺമെൻ്റ് നീതി നിഷേധിക്കുകയാണെന്നും സർഹാൻ ശംസാൻ ആരോപിക്കുന്നുണ്ട്.
2017 ജൂലൈ 25നാണ് യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുകയും, പിന്നാലെ നടത്തിയ ക്രൂരപീഡനവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം. അമിത ഡോസ് മരുന്ന് കുത്തിവെച്ചാണ് നിമിഷ പ്രിയ തലാലിനെ കൊലപ്പെടുത്തിയത്.
തുടര്‍ന്ന് മൃതദേഹം വീടിനു മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു. നിമിഷ പ്രിയ തലാലിന്റെ ഭാര്യയാണ് എന്നതിന് യെമനില്‍ രേഖകളുണ്ടായിരുന്നു. എന്നാല്‍ ക്ലിനിക്കിനുള്ള ലൈസന്‍സ് എടുക്കുന്നതിന് ഉണ്ടാക്കിയ താല്‍ക്കാലിക രേഖ മാത്രമാണിതെന്നാണ് നിമിഷ പ്രിയയുടെ വാദം. തലാല്‍ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്നും നിമിഷ ആരോപിച്ചിരുന്നു.