ആശങ്ക വേണ്ട, ജാഗ്രത മതിയെന്ന് കെ.കെ. ശൈലജ ടീച്ചർ 
KERALA

"നിപയും കോവിഡും വരുന്നത് ഏത് സർക്കാരാണ് ഭരിക്കുന്നതെന്ന് നോക്കിയല്ല"; ആശങ്ക വേണ്ട, ജാഗ്രത മതിയെന്ന് കെ.കെ. ശൈലജ ടീച്ചർ

സാഹചര്യങ്ങളെ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ നേരിടാനാണ് ശ്രമിക്കേണ്ടതെന്നും കെ.കെ. ശൈലജ ടീച്ചർ.

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: നിപയും കോവിഡും ഒന്നും വരുന്നത് ഏത് ഗവൺമെൻ്റാണ് ഭരിക്കുന്നത് എന്ന് നോക്കിയല്ലെന്ന മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. ഭരണം നോക്കിയല്ല പകർച്ചവാദികൾ വരുന്നത്. പക്ഷേ അതിനെ നേരിടേണ്ടത് ഭരണാധികാരികളുടെ ഉത്തരവാദിത്തമാണെന്നും ടീച്ചർ പറഞ്ഞു.

ഇത്തരം സാഹചര്യങ്ങളെ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ നേരിടാൻ ആണ് ശ്രമിക്കേണ്ടത്. നിപയെ എതിരിടാനുള്ള സർക്കർ ശ്രമങ്ങളെ അന്ന് ലോകം തന്നെ ആദരിച്ചപ്പോൾ അന്ന് പലരും പരിഹസിക്കുകയായിരുന്നു. നിലവിൽ കേരളത്തിലെ ആരോഗ്യ സംവിധാനം സുസജ്ജമാണ്. നിപയിൽ ആശങ്ക വേണ്ടെന്നും ജാഗ്രത മതിയെന്നും കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു.

തെരഞ്ഞെടുപ്പിന് ശേഷം സംഘടനാ വിലയിരുത്തൽ പാർട്ടിയിൽ സാധാരണം. പാർട്ടി ചർച്ചകളെ പറ്റി മാധ്യമങ്ങളിൽ പലതും നൽകുന്നത് അവാസ്തവമായ കാര്യങ്ങളാണെന്നും കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. വിശദമായ ചർച്ചയ്ക്കുശേഷം ഉചിതമായ നടപടികൾ പാർട്ടി ഈ വിഷയത്തിൽ സ്വീകരിക്കുമെന്നും ശൈലജ ടീച്ചർ പറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്തു ഉൾപ്പെടെ വ്യക്തിഹത്യ നടത്തുകയും വ്യാജ പ്രചരണങ്ങൾ നടത്തുന്നതിലും വിശദമായ അന്വേഷണം നടക്കേണ്ടതുണ്ട് . കാഫിർ സീൻ ഷോട്ടുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഇതിൻ്റെ പേരിൽ രാഷ്ട്രീയ വൈരാഗ്യം തീർക്കുന്നത് ശരിയല്ലെന്നും അന്വേഷണം നടക്കട്ടെ എന്നും ശൈലജ ടീച്ചർ പറഞ്ഞു.

SCROLL FOR NEXT