KERALA

"അധ്യാപകരെ പുറത്താക്കിയത് കൊണ്ട് മാത്രം കാര്യമില്ല, ക്രിമിനൽ നടപടി സ്വീകരിക്കണം": നിതിൻ്റെ പിതാവ്

ഡോ. കെ. റാമിനെ അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ എച്ച്.ഒ.ഡി ചുമതലയിൽ നിന്നാണ് നീക്കിയത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കുറ്റാരോപിതരായ അധ്യാപകരെ പുറത്താക്കിയത് കൊണ്ട് മാത്രം കാര്യമില്ലെന്നും പൊലീസ് ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും നിതിൻ രാജിൻ്റെ പിതാവ് രാജൻ. മാനേജ്മെൻ്റ് സ്വീകരിച്ച നടപടിയിൽ തൃപ്തിയുണ്ടെങ്കിലും മകന് പൂർണമായി നീതി ലഭിച്ചിട്ടില്ലെന്ന് രാജൻ പറഞ്ഞു.

നിതിൻ്റെ മരണത്തിന് ഉത്തരവാദികളായ മുഴുവൻ പേരെയും പൊലീസ് ഉടൻ അറസ്റ്റ് ചെയ്ത് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് രാജൻ ആവശ്യപ്പെട്ടു. മകന് നീതി ലഭിക്കും വരെ നിയമ പോരാട്ടം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

നിതിൻ്റെ മരണത്തിൽ ആരോപണ വിധേയനായ ഡോ. കെ. റാമിനെ അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ എച്ച്.ഒ.ഡി ചുമതലയിൽ നിന്നാണ് നീക്കിയത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയും പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരവുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഡോ. റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി വിദ്യാർഥികൾ മുന്നോട്ടു വന്നിരുന്നു.

SCROLL FOR NEXT