രാഹുൽ മാങ്കൂട്ടത്തിൽ Source: Files
KERALA

രാഹുലിനെതിരായ രണ്ടാമത്തെ കേസിൽ അറസ്റ്റിന് വിലക്കില്ല; കേസ് തിങ്കളാഴ്ച പരിഗണിക്കും

പരാതി കൊടുക്കുന്നതിൽ കാലതാമസം എന്ന വാദം അംഗീകരിക്കാൻ പറ്റില്ലെന്നും കോടതി

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് വിലക്കാതെ തിരുവനന്തപുരം അതിവേഗ കോടതി. കേസ് തിങ്കളാഴ്ചത്തേക്ക് പരിഗണിക്കാൻ മാറ്റി. പൊലീസിനോട് കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടു. പരാതി കൊടുക്കുന്നതിൽ കാലതാമസം എന്ന വാദം അംഗീകരിക്കാൻ പറ്റില്ലെന്നും കോടതി വ്യക്തമാക്കി.

കുറ്റകൃത്യം നടന്ന് രണ്ട് വർഷം കഴിഞ്ഞാണ് പരാതിക്കാരി രംഗത്തെത്തിയതെന്ന് പ്രതിഭാഗം വാദിച്ചു. പരാതി നൽകിയത് ആരാണെന്നതിൽ വ്യക്തതയില്ല. തീയതി പോലും രേഖപെടുത്താതെയാണ് പരാതി. കേസ് രാഷ്ട്രീയപ്രേരിതമാണ് എന്ന് തുടങ്ങിയ വിവരങ്ങൾ പ്രതിഭാഗത്തിൻ്റെ വാദത്തിൽ ഉൾപ്പെടുന്നു.

അതേസമയം, പ്രോസിക്യൂഷൻ ഈ വാദത്തെ പൂർണമായും എതിർത്തു. തൻ്റെ വ്യക്തിവിവരങ്ങൾ പുറത്തുവരുമോ ജീവന് ഭീഷണി ഉണ്ടായേക്കുമോ എന്ന് തുടങ്ങിയ കാര്യങ്ങൾ മുൻനിർത്തിയാണ് പരാതിക്കാരി അത്തരത്തിൽ പരാതിയുമായി രംഗത്തെത്തിയതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്തുകൊണ്ട് പോലിസിന് പരാതി അയച്ചില്ലെന്നും കെപിസിസി പ്രസിഡൻ്റിന് പരാതി അയച്ചതെന്തുകൊണ്ടെന്നും കോടതി ചോദിച്ചു. അതിനായി കേസ് ഡയറി ഹാജരാക്കണമെന്ന് കോടതി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ആദ്യ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ ഹൈക്കോടതി തടഞ്ഞു. സെഷൻസ് കോടതി വിധിയെ ചോദ്യം ചെയ്തു നൽകിയ ഹർജിയിൽ ജസ്റ്റിസ് കെ. ബാബു അധ്യക്ഷനായ ബെഞ്ചാണ് അറസ്റ്റ് തടഞ്ഞ് ഉത്തരവിട്ടത്.

SCROLL FOR NEXT