KERALA

പത്മജയുടെ മടങ്ങിവരവിൽ പ്രതികരിക്കാനില്ല; മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും തീരുമാനിക്കട്ടെയെന്ന് കെ. മുരളീധരൻ

പാർട്ടിക്കുള്ളിലെ വിമർശനങ്ങളോടും പരിഹാസരൂപത്തിലായിരുന്നു മുരളീധരന്റെ പ്രതികരണം

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പത്മജ വേണുഗോപാലിന്റെ കോൺഗ്രസിലേക്കുള്ള മടങ്ങിവരവ് ചർച്ചകളിൽ പ്രതികരിക്കാനില്ലെന്ന് കെ. മുരളീധരൻ. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും തീരുമാനമെടുക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. പത്മജയുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് കെഎസ്‌യു അടക്കമുള്ള സംഘടനകൾ നടത്തുന്ന പ്രതികരണങ്ങളോടും പ്രതികരിക്കാനില്ലെന്ന് മുരളീധരൻ വ്യക്തമാക്കി.

ബിജെപിയിൽ നിന്ന് ആളുകൾ കോൺഗ്രസിലേക്ക് വരുന്നത് സന്തോഷമുള്ള കാര്യമാണെന്നും എന്നാൽ വ്യക്തികളെക്കുറിച്ച് അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിക്കുള്ളിലെ വിമർശനങ്ങളോടും പരിഹാസരൂപത്തിലായിരുന്നു മുരളീധരന്റെ പ്രതികരണം. പ്രതിപക്ഷ നേതാവിന്റെ ജോലി മറ്റു പലരും ഏറ്റെടുക്കുന്നതിനാൽ യഥാർഥ പ്രതിപക്ഷ നേതാവിനെ ആരും തിരിഞ്ഞുനോക്കുന്നില്ലെന്നും അതിൽ തനിക്ക് ദുഃഖമുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.ജിൻ്റോ ജോൺ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ പത്മജ തിരികെ കോൺഗ്രസിലേക്ക് വരുന്നത് കോൺഗ്രസ് നേതാക്കൾ സ്വാഗതം ചെയ്യുന്നതിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

അതേസമയം, വെർച്വൽ ക്യൂ സംവിധാനത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് പരിശോധിക്കുമെന്ന് മുരളീധരൻ അറിയിച്ചു. 5,000 സ്ലോട്ടുകൾ കൂടി അധികമായി ഉൾപ്പെടുത്തുന്നതിന് ഹൈക്കോടതിയുടെ അംഗീകാരം തേടും. കൊച്ചിൻ കാൻസർ സെന്റർ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ അടുത്തയാഴ്ച പ്രത്യേക യോഗം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.

SCROLL FOR NEXT