തിരുവനന്തപുരം: ലേബർ കോഡിന് കേരളത്തിൽ ചട്ടം വിജ്ഞാപനം ചെയ്യാൻ ഉടൻ ഉദ്ദേശ്യമില്ലെന്ന് തൊഴിൽ മന്ത്രി വി. ശിവൻകുട്ടി. നിലവിലുള്ളത് ഉദ്യോഗസ്ഥ തലത്തിൽ ഉണ്ടാക്കിയ കരട് രേഖ. കേന്ദ്ര തൊഴിൽ സെക്രട്ടറിയുടെ നിർദേശപ്രകാരമാണ് ഉദ്യോഗസ്ഥർ കരട് ചട്ടം തയ്യാറാക്കിയത്. കേന്ദ്ര, സംസ്ഥാന ഐഎഎസ് ഉദ്യോഗസ്ഥർ തമ്മിൽ ഉണ്ടായ ചർച്ചയിൽ ഉണ്ടായ കരടാണിത്. അത് കേരളം അംഗീകരിച്ചിട്ടില്ലെന്നും വി. ശിവൻകുട്ടി ന്യൂസ് മലയാളത്തോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചട്ടങ്ങളിൽ വിശദമായ യോഗം നടക്കുമെന്നും അദ്ദേഹം അറിയിച്ചു.
പുറത്ത് വന്ന വാർത്തകൾ തെറ്റാണ്. കേന്ദ്ര തൊഴിൽ മന്ത്രികളുടെ യോഗത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കിയതാണ്. മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുന്ന ലേബർ കോൺക്ലേവ് ഡിസംബർ 19ന് നടക്കും. തൊഴിലാളി വിഷയങ്ങൾ കോൺക്ലേവിൽ ചർച്ച ചെയ്യുമെന്നും തൊഴിൽ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.