Source: Freepik
KERALA

ഇനി ലൈസൻസിനായി കാത്തിരിക്കേണ്ട! ടെസ്റ്റ് പാസായാൽ അപ്പോൾ തന്നെ കൈയിൽ കിട്ടും

ടെസ്റ്റ് ഫലം തത്സമയം സാരഥി സോഫ്റ്റ്‌വെയറിൽ ഉൾക്കൊള്ളിച്ചാണ് ലൈസൻസ് നൽകു

Author : വിന്നി പ്രകാശ്

തിരുവനന്തപുരം: ഇനി ലൈസൻസിനായി രാത്രി വരെയുള്ള കാത്തിരിപ്പ് ഒഴിവാക്കാം. ഡ്രൈവിംഗ് ടെസ്റ്റ് പാസായാൽ ഉടൻ തന്നെ ലൈസൻസ് ലഭിക്കുന്ന സംവിധാനവുമായി മോട്ടോർ വാഹന വകുപ്പ്. ടെസ്റ്റ് ഫലം തത്സമയം സാരഥി സോഫ്റ്റ്‌വെയറിൽ ഉൾക്കൊള്ളിച്ചാണ് ലൈസൻസ് നൽകുക.

രാവിലെ ഡ്രൈവിംഗ് ടെസ്റ്റ് നടന്നു കഴിഞ്ഞാൽ പിന്നീട് ഗ്രൌണ്ടുകളിൽ നിന്നും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ ഓഫീസുകളിൽ എത്തിയ ശേഷമാണ് ലൈസൻസുകൾ വിതരണം ചെയ്തിരുന്നത്. എന്നാൽ പുതിയ സംവിധാനം വരുന്നതോടെ ടെസ്റ്റ് പാസായവർക്ക് അപ്പോൾ തന്നെ ഓൺലൈനിൽ ലൈസൻസ് ലഭ്യമാകും.

ഇതിനായി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് ലാപ്ടോപ്പുകൾ വാങ്ങുവാനായി ഒന്നരക്കോടി രൂപ അനുവദിച്ചിട്ടുണ്ട്. 294 ഓളം ലാപ്ടോപ്പുകളാണ് ഇതിനാവശ്യമായി വരിക .മുമ്പ് ലൈസൻസ് പ്രിൻ്റ് ചെയ്ത് ലഭ്യമായിരുന്ന സമയത്ത് ലൈസൻസ് കൈയിൽ കിട്ടുന്നതിനായി ടെസ്റ്റ് കഴിഞ്ഞും മാസങ്ങളോളം കാത്തിരിക്കണമായിരുന്നു. പിന്നീട് ഈ കാലതാമസം ഒഴിവാക്കാനായാണ് ഡിജിറ്റൽ രൂപത്തിലേക്ക് മാറിയത്.

SCROLL FOR NEXT