KERALA

സൈബര്‍ ആക്രമണത്തില്‍ പങ്കില്ല : രാഹുല്‍ മാങ്കൂട്ടത്തില്‍

ഷാഫിയുമായി ഗുരുശിഷ്യ ബന്ധമില്ല; സഹോദര തുല്യമെന്നും രാഹുല്‍

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട : സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. അത്തരത്തില്‍ ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ നിയമപരമായി നേരിടണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ഉണ്ണിത്താന്‍ തന്റെ പേര് പറഞ്ഞിട്ടില്ലെന്നും താന്‍ കോണ്‍ഗ്രസിലെ ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ല. ഇപ്പോള്‍ നടക്കുന്നത് സൈബര്‍ അറ്റാക്ക് ആണെങ്കില്‍ താനും അത് നേരിട്ട ആളാണ്.

സാമൂഹിക മാധ്യമങ്ങളിലെ പ്രതികരണങ്ങള്‍ക്ക് പിന്നില്‍ തന്റെ ക്വട്ടേഷനുകളല്ലെന്നും പൊതുപ്രവര്‍ത്തന രംഗത്ത് ഇടപെടുന്നവര്‍ നിരന്തരം നേരിടുന്നതാണെന്നും രാഹുല്‍ പറഞ്ഞു.

അതോടൊപ്പം, താനും ഷാഫി പറമ്പിലും തമ്മില്‍ ഗുരുശിഷ്യ ബന്ധമൊന്നുമില്ലെന്നും സഹോദര തുല്യമായ അടുപ്പമാണെന്നുമാണ് മാങ്കൂട്ടത്തില്‍ പ്രതികരിച്ചത്.

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിയുടെ കുടുംബാംഗങ്ങള്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയുന്നില്ലെന്നും അവരെ വിവാദങ്ങളിലേക്ക് വലിച്ചിടാന്‍ ആഗ്രഹിക്കുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടി പറഞ്ഞത് അനുസരിച്ചാണ് കേരളം മുഴുവന്‍ ഓടി നടന്നതും പരിപാടിയില്‍ പങ്കെടുത്തതും. ഇതേതുടര്‍ന്ന്, കെപിസിസി അംഗം ആക്കിയതും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന സെക്രട്ടറി ആക്കിയതുമെല്ലാം ഉമ്മന്‍ ചാണ്ടി ആണെന്നും രാഹുല്‍ പറഞ്ഞു.

ഒരിക്കലും തന്നെ ഉമ്മന്‍ ചാണ്ടി എതിര്‍ത്തിരുന്നില്ലെന്നും അത്രെയും വാത്സല്യം ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

SCROLL FOR NEXT